കാഴ്ചവൈകല്യം ഉള്ളവര്‍ക്കായി സ്മാര്‍ട് ഫോണ്‍ ആപ്

  342
കാഴ്ചവൈകല്യം ഉള്ളവര്‍ക്കായി സ്മാര്‍ട് ഫോണ്‍ ആപ് Image
tt

കാഴ്ചവൈകല്യം ഉള്ളവര്‍ക്കായി സ്മാര്‍ട് ഫോണ്‍ ആപ്

ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സ്മാര്‍ട്‌ഫോണ്‍ ആപ് വികസിപ്പിച്ചു. ഗൂഗിള്‍ ഗ്ലാസുമായി സ്മാര്‍ട് ഫോണിനെ ബന്ധിപ്പിക്കുന്ന ആപ്ലിക്കേഷന്‍ സ്മാര്‍ട് ഫോണ്‍ സ്‌ക്രീനിന്റെ വലുപ്പം കൂട്ടി കാണിക്കുകയാണ് ചെയ്യുന്നത്. കാഴ്ചക്കുറവുള്ള ആളുകള്‍ക്ക് ഫോണുകളിലെ സ്‌ക്രീന്‍ വ്യക്തമായി കാണാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് ആപ്ലിക്കേഷന്റെ ഉത്ഭവം. മസാചുസേത്‌സ് ഐ ആന്‍ഡ് ഇയര്‍ മെഡിക്കല്‍ സ്‌കൂളിലെ ഐ റിസേര്‍ച്ച് സെന്ററാണ് ആപ്ലിക്കേഷനു പിന്നില്‍. രണ്ടു സംഘമായായിരുന്നു ഗവേഷകരുടെ പ്രവര്‍ത്തനങ്ങള്‍. ഒരു സംഘം തലയുടെ ചനലങ്ങള്‍ വഴി ഗൂഗിള്‍ ഗ്ലാസിനെ നിയന്ത്രിക്കുന്നതിലും മറ്റേ സംഘം സ്മാര്‍ട്ട് ഫോണില്‍ സൂമിംഗ് സംവിധാനം ഒരുക്കുന്നതിലും ശ്രദ്ധിച്ചു. ശിരസിനെ ആധാരമാക്കി നിയന്ത്രിക്കുന്ന രീതി സ്വതന്ത്രമായി ഫോണ്‍ നിയന്ത്രിക്കുന്നതിലും 28 ശതമാനം മികച്ചതാണെന്നാണ് വിവരം. 





Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.