സി.ഇ.ടിയില്‍ നാസ ഇന്റര്‍നാഷണല്‍ സ്‌പേസ് അപ്‌സ് ചലഞ്ച് ഹാക്കത്താന്‍

  398
 സി.ഇ.ടിയില്‍ നാസ ഇന്റര്‍നാഷണല്‍ സ്‌പേസ് അപ്‌സ് ചലഞ്ച് ഹാക്കത്താന്‍ Image
tt

സി.ഇ.ടിയില്‍ നാസ ഇന്റര്‍നാഷണല്‍ സ്‌പേസ് അപ്‌സ് ചലഞ്ച് ഹാക്കത്താന്‍

നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് അപ്‌സ് ചലഞ്ച് ഹാക്കത്താന്‍ തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ ആരംഭിച്ചു. ലോകത്തെമ്പാടുമായി നൂറോളം കേന്ദ്രങ്ങളിലാണ് ഹാക്കത്തന്‍ അരങ്ങേറുന്നത്. കേരളത്തില്‍ തിരുവനന്തപുരം സി.ഇ.ടി.യിലാണ് സ്‌പേസ് അപ്‌സ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദ്, ബംഗളുരു, ഡല്‍ഹി, ചണ്ഡിഗഢ് മുതലായവയാണ് മറ്റു സംസ്ഥാനങ്ങള്‍. 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെയാണ് സ്‌പേസ്ചലഞ്ച്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പരിപാടി. പുതിയ സാങ്കേതിക കണ്ടെത്തലുകള്‍, എയ്‌റോനോട്ടിക്, സ്‌പേസ് സ്റ്റേഷന്‍, സോളാര്‍ സിസ്റ്റം, ഭൂമി, ചൊവ്വാ ഗ്രഹത്തിലേക്കുള്ള യാത്ര തുടങ്ങിയ വിഷയങ്ങളിലെ നൂതന സാങ്കേതിക കണ്ടെത്തലുകളും വിശദാംശങ്ങളും സ്‌പേസ് അപ്‌സ് ചലഞ്ചിലൂടെ പങ്കുവയ്ക്കപ്പെടും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.