എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷന്‍ വാര്‍ഷികവും പുരസ്‌കാര സമര്‍പ്പണവും ഇന്ന്

  438
  എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷന്‍ വാര്‍ഷികവും പുരസ്‌കാര സമര്‍പ്പണവും ഇന്ന് Image
tt

എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷന്‍ വാര്‍ഷികവും പുരസ്‌കാര സമര്‍പ്പണവും ഇന്ന്

എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷന്റെയും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമിയുടെയും വാര്‍ഷികാഘോഷവും പുരസ്‌ക്കാര സമര്‍പ്പണവും ഇന്ന് വര്‍ക്കല വര്‍ഷമേഘ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കു. രാവിലെ 10.30ന് നടക്കുന്ന കലാപരിപാടികള്‍ വെണ്‍പകല്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനസുധ, 12ന് തബലവാദനം, 12.30ന് വയലിന്‍ വാദനം, ഉച്ചയ്ക്ക് 2ന് കീബോര്‍ഡ് വാദനം, 2.30ന് ഗാനമേള, വൈകിട്ട് 4.30ന് കീബോര്‍ഡ് മ്യൂസിക്കല്‍ ഫ്യൂഷന്‍. 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്യും. ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി ഡയറക്ടര്‍ ഡോ. എം. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യാതിഥിയായിരിക്കും. മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍, വര്‍ക്കല നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, കിളിമാനൂര്‍ ചന്ദ്രബാബു, വിജയകുമാരി മാധവന്‍, ആര്‍. സുബ്ബലക്ഷ്മി എന്നിവര്‍ സംസാരിക്കും. എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എസ്. കൃഷ്ണകുമാര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. റേസുധന്‍ നന്ദിയും പറയും. എം. എസ്. സുബ്ബുലക്ഷ്മി പുരസ്‌ക്കാരം ഡോ. ഭാവന രാധാകൃഷ്ണനും സംഗീതരത്‌ന പുരസ്‌ക്കാരം എം.ജയചന്ദ്രനും, ചലച്ചിത്ര പ്രതിഭാ പുരസ്‌ക്കാരം നെടുമുടി വേണുവും ഷീലയും ഏറ്റുവാങ്ങും. ഒ.മാധവന്‍ പുരസ്‌കാരം ഫ്രാന്‍സിസ് ടി. മാവേലിക്കര, ആര്‍.പ്രകാശം മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് എ.അജിത്ത് കുമാര്‍ സുബ്ബലക്ഷ്മി മാദ്ധ്യമ പ്രതിഭാ പുരസ്‌കാരം എം.ജി. രാധാകൃഷ്ണന്‍, യുവസംഗീത രത്‌ന പുരസ്‌ക്കാരം അഭിരാമി അജയ്, മാനവസേവാ പുരസ്‌ക്കാരം ജോസ് മാവേലി എന്നിവര്‍ ഏറ്റുവാങ്ങും . 6.30ന് ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന നൃത്തവിസ്മയവും ഉണ്ടായിരിക്കും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.