ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ദ്ധന

  439
ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ദ്ധന Image

ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ദ്ധന

ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റെ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. നൂറ് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയത്. 2010ല്‍ ലോകത്താകെ 3200 കടുവകളാണ് ഉണ്ടായിരുന്നെങ്കില്‍ 2016 ഏപ്രിലിലെ കണക്ക് അനുസരിച്ച് ഇത് 3890 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തിനിടെ ഇന്ത്യയിലും അഞ്ഞൂറിലധികം കടുവകള്‍ കൂടിയിട്ടുണ്ട്.

കടുവാ സംരക്ഷണം സംബന്ധിച്ച മൂന്നാമത് ഏഷ്യന്‍ മന്ത്രിതല ഉച്ചകോടിയോട് അനുബന്ധിച്ചാണ് കണക്കുകള്‍ പുറത്തുവിട്ടത്. മൂന്ന് ദിവസത്തെ ഉച്ചകോടി നാളെ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് കടുവകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. കടുവകളുടെ വംശനാശത്തെ കുറിച്ച് നേരത്തെ ആശങ്കകള്‍ ശക്തമായിരുന്നു. ഇതാദ്യമായാണ് മറിച്ചുള്ള വിവരം. ഇത് വളരെ പ്രതീക്ഷ നല്‍കുന്ന വിവരമാണെന്നും ഗവണ്‍മെന്റുകളും മൃഗസംരക്ഷകരും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മൃഗങ്ങളേയും അവരുടെ ആവാസ വ്യവസ്ഥയേയും സംരക്ഷിക്കാനാവുമെന്നും ഡബ്ല്യു.ഡബ്ല്യു.എഫ് (വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട്) ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജനറല്‍ മാര്‍കോ ലാംബര്‍ട്ടിനി പറഞ്ഞു. പ്രോജക്ട് ടൈഗര്‍ എന്ന കടുവാ സംരക്ഷണ പദ്ധതിക്കായി 380 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.