എഗ്ഗ് പോട്ടറ്റോ ഓംലെറ്റ്

  412
എഗ്ഗ് പോട്ടറ്റോ ഓംലെറ്റ്  Image

എഗ്ഗ് പോട്ടറ്റോ ഓംലെറ്റ്

ചേരുവകള്‍

 കോഴിമുട്ട                  -    6 എണ്ണം

 സവാള                     -    2 ( ചെറുതായി അരിഞ്ഞത് )

 തക്കാളി                  -    1 എണ്ണം

 പച്ചമുളക്                  -    4 ( വട്ടത്തിന് അരിഞ്ഞത് )

 ഉരുളക്കിഴങ്ങ്                 -    1

 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്      -    1 ടേബിള്‍സ്പൂണ്‍

 മുളകുപൊടി                            -     1 ടീസ്പൂണ്‍

 മഞ്ഞള്‍പൊടി              -    1/4 ടീസ്പൂണ്‍

 ഗരംമസാലപൊടി              -    1 ടീസ്പൂണ്‍

 എണ്ണ                      -    1 ടേബിള്‍സ്പൂണ്‍

 മല്ലിയില                  -    1 ടേബിള്‍സ്പൂണ്‍ (അരിഞ്ഞത് )

 ഉപ്പ്                      -    ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം


ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി ഗ്രേറ്റ് ചെയ്തു വെക്കുക. ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചു വെക്കുക. പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക് ഇട്ട് വഴറ്റുക. സവാള ബ്രൗണ്‍ നിറമായാല്‍ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ്, വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്, തക്കാളി, ഉപ്പ് എന്നിവ ഇട്ട് നന്നായി യോജിപ്പിച്ച് ചെറിയ തീയില്‍ വേവിക്കുക. ഉരുളക്കിഴങ്ങ് വെന്തതിനു ശേഷം  മഞ്ഞള്‍പൊടി, മുളകുപൊടി, ഗരംമസാലപൊടി, മല്ലിയില എന്നിവ ഇട്ട് നന്നായി യോജിപ്പിച്ച് 2 മിനിറ്റ് വേവിക്കുക. ശേഷം അടിച്ചു വെച്ച മുട്ട ചേര്‍ത്ത് ഇളക്കി ചെറിയ തീയില്‍  രണ്ട് വശും നന്നായി മൊരിച്ച് എടുക്കുക.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.