പരിയാരം മെഡി.കോളജിലെ ഹൃദയശില്പം ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍

  400
പരിയാരം മെഡി.കോളജിലെ ഹൃദയശില്പം ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ Image
tt

പരിയാരം മെഡി.കോളജിലെ ഹൃദയശില്പം ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍

പരിയാരം മെഡിക്കല്‍ കോളജിനു മുന്നിലെ കൂറ്റന്‍ ഹൃദയശില്പം ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ ഹൃദയശില്പമെന്ന നിലയിലാണു റിക്കാര്‍ഡ്‌സില്‍ ഇടം പിടിച്ചത്. കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ശില്പത്തിനു മാത്രം 16 അടി ഉയരമുണ്ട്. തറനിരപ്പില്‍നിന്നുള്ള മൊത്തം ഉയരം 32 അടിയാണ്. ഹൃദയത്തെ രണ്ടു കൈകളില്‍ താങ്ങി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന രീതിയിലാണു ശില്പനിര്‍മാണം. ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ രൂപകല്പന ചെയ്ത ശില്പം 2014ല്‍ ആണ് അനാവരണം ചെയ്തത്. മെഡിക്കല്‍ കോളജിലെ ഹൃദയശില്പം സ്‌പോണ്‍സര്‍ ചെയ്തതു തൃക്കരിപ്പൂര്‍ പടന്നയിലെ വിദേശ ബിസിനസുകാരനായ അസീസ് യൂസഫാണ്. രവീന്ദ്രന്‍ 2000ത്തില്‍ നിര്‍മിച്ച ആരോഗ്യമുള്ള കുഞ്ഞ് മുലപ്പാലിലൂടെ എന്ന ശില്പം കേരളസര്‍ക്കാര്‍ ഏറ്റെടുത്തു മുഴുവന്‍ ഹെല്‍ത്ത് സെന്ററുകളിലും സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ശില്പി രവീന്ദ്രന്റെ മകനും ഏഴാം ക്ലാസുകാരനുമായ എം.വി. ചിത്രരാജും പിതാവിന്റെ പാത പിന്തുടരുകയാണ്. ആരോഗ്യമുള്ള ഹൃദയം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ചെറു ഹൃദയ ശില്പങ്ങള്‍ നിര്‍മിച്ചു കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നല്‍കാനുള്ള പണിപ്പുരയിലാണു കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായ ചിത്രരാജ്. സഹോദരന്‍ ശില്പരാജിന്റെ സഹായത്തോടു കൂടിയാണു ചെറു ഹൃദയശില്പങ്ങള്‍ നിര്‍മിക്കുന്നത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.