സിഗരറ്റ് പായ്ക്കറ്റില്‍ മുന്നറിയിപ്പ് ചിത്രത്തിന്റെ വലുപ്പം കൂട്ടി

  466
 സിഗരറ്റ് പായ്ക്കറ്റില്‍ മുന്നറിയിപ്പ് ചിത്രത്തിന്റെ വലുപ്പം കൂട്ടി Image
tt

സിഗരറ്റ് പായ്ക്കറ്റില്‍ മുന്നറിയിപ്പ് ചിത്രത്തിന്റെ വലുപ്പം കൂട്ടി

സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങളുടെ പായ്ക്കറ്റില്‍ മുന്നറിയിപ്പ് ചിത്രത്തിന്റെ വലുപ്പം ഇന്നു മുതല്‍ കൂടും. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രമുഖ സിഗരറ്റ് നിര്‍മാതാക്കള്‍ ഇന്നു മുതല്‍ ഉല്‍പാദനം നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ചിത്രത്തിന്റെ വലുപ്പം പായ്ക്കറ്റിന്റെ 85 ശതമാനം വരണമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. 2015 സെപ്റ്റംബര്‍ 24 നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുകയില ഉല്‍പന്നങ്ങളുടെ പായ്ക്കറ്റിലെ മുന്നറിയിപ്പ് ചിത്രത്തിന്റെ വലുപ്പം കൂട്ടാന്‍ തീരുമാനിച്ചത്. വലുപ്പം കുറയ്ക്കണമെന്ന പാര്‍ലമെന്റ പാനലിന്റെ നിര്‍ദേശം അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. മുന്നറിയിപ്പ് ചിത്രത്തിന്റെ വലുപ്പം പായ്ക്കറ്റിന്റെ 50 ശതമാനം മതിയെന്നായിരുന്നു പാര്‍ലമെന്റ പാനലിന്റെ നിര്‍ദേശം. ഏപ്രില്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 28 ന് രാജസ്ഥാന്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ടുബാകോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളായ ഐ.ടി.സി., ഗോഡ്‌ഫ്രെ ഫിലിപ്പ്‌സ്, വി.എസ്.ടി. തുടങ്ങിയ പ്രമുഖ സിഗരറ്റ് കമ്പനികളാണ് ഉല്‍പാദനം നിര്‍ത്താനും ഫാക്ടറികള്‍ പൂട്ടിയിടാനും തീരുമാനിച്ചത്. കമ്പനികളാണു പൂട്ടിയിടലിന്റെ പാതയിലുള്ളത്. രാജ്യത്തെ സിഗരറ്റിന്റെ 98 ശതമാനം വില്‍പ്പനയും ഈ കമ്പനികളിലൂടെയാണ്. ഉല്‍പാദനം നിര്‍ത്തുന്നതിലൂടെ കമ്പനികള്‍ക്ക് പ്രതിദിനം 350 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്തുനല്‍കിയിരുന്നതായി ടുബാകോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറ്ടര്‍ സയദ് മഹമൂദ് അഹമ്മദ് പറഞ്ഞു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.