മൂന്നാമത് കരിയത്തമ്മ പുരസ്‌കാരം സുഗതകുമാരിക്ക്

  384
 മൂന്നാമത് കരിയത്തമ്മ പുരസ്‌കാരം സുഗതകുമാരിക്ക് Image

മൂന്നാമത് കരിയത്തമ്മ പുരസ്‌കാരം സുഗതകുമാരിക്ക്

കരിയം ദേവീക്ഷേത്രത്തിലെ മീനഭരണി
മഹോത്സവത്തോടനുബന്ധിച്ച് കരിയം ദേവീക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാമത് 'കരിയത്തമ്മ പുരസ്‌കാരം' സുഗതകുമാരിക്ക്. സാഹിത്യ സാംസ്‌കാരിക സാമൂഹിക രംഗത്തും ആതുരസേവനപ്രവര്‍ത്തനങ്ങളിലും പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലും നല്‍കിവരുന്ന മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് സുഗതകുമാരിയെ ഈ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. പ്രശസ്തിപത്രവും ഉപഹാരവും 11,111 രൂപയും അടങ്ങുന്ന മൂന്നാമത് കരിയത്തമ്മ പുരസ്‌കാരം നാലിന് വൈകിട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍  അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായി സുഗതകുമാരിക്ക് സമര്‍പ്പിക്കും. ക്ഷേത്രട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'തന്ത്രിരത്‌ന പുരസ്‌കാരം' തന്ത്രിമുഖ്യന്‍ പെരിയമന ബ്രഹ്മശ്രീ ഗോവിന്ദന്‍ പോറ്റിക്ക് നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി നല്‍കി ആദരിക്കും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.