ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍

  447
ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍ Image

ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍

വേനല്‍ കടുത്തതോടെ പാല്‍ ഉല്‍പ്പാദനത്തിലുണ്ടായ വന്‍ കുറവ് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറിയതും വൈക്കോലിനു വില കൂടിയതും ക്ഷീരമേഖലയെ ബാധിച്ചുതുടങ്ങി. 900 രൂപയ്ക്ക് കിട്ടിയിരുന്ന 50 കിലോഗ്രാം കാലിത്തീറ്റയ്ക്ക് 80 രൂപയുടെ വര്‍ധനയാണ് ഈ മാസമുണ്ടായത്. തവിടുള്‍പ്പെടെയുള്ള കാലിത്തീറ്റക്ക് 50 കിലോഗ്രാമിന് ആയിരം രൂപയായി. രാവിലെ 10 ലിറ്റര്‍ പാല്‍ ലഭിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് വേനല്‍ കടുത്തതോടെ 6 ലിറ്റര്‍ മാത്രമാണ് ലഭിക്കുന്നത്. പുല്ലും കിട്ടാനില്ല. ജലക്ഷാമം രൂക്ഷമായതോടെ രാവിലെയും വൈകുന്നേരവുമുള്ള കുളിപ്പിക്കലും ഇടയ്ക്കുള്ള നനയ്ക്കലും ഇല്ല. നെല്‍കൃഷിയിലുണ്ടായ കുറവുമൂലം വൈക്കോലിന് വില ഇരട്ടിയിലേറെയായി. കഴിഞ്ഞവര്‍ഷം 5 രൂപയുണ്ടായിരുന്ന വൈക്കോലിന് 8 മുതല്‍ 10 രൂപവരെയാണ് നിലവില്‍ വില.  വൈക്കോല്‍ കിട്ടാനുമില്ല.
പാലക്കാടുള്‍പ്പെടെ ഇതരജില്ലകളില്‍നിന്നുള്ള വരവും കുറഞ്ഞു. വേനല്‍ക്കാലത്ത് മില്‍മ നല്‍കിയിരുന്ന ബോണസും ഇക്കുറി ഉണ്ടായില്ല. 2 രൂപയാണ് വേനല്‍ക്കാല ബോണസ് നല്‍കിയിരുന്നത്. പഞ്ചായത്തുകള്‍ നല്‍കുന്ന കാലിത്തീറ്റ സബ്‌സിഡി മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പാലിന്റെ വിപണിവില 40 രൂപയാണെങ്കിലും കര്‍ഷകര്‍ക്ക് 30 രൂപയോളമാണ് കിട്ടുന്നത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.