ദ ഇന്‍ഡിപെന്‍ഡന്റ് അച്ചടി നിര്‍ത്തി

  358
ദ ഇന്‍ഡിപെന്‍ഡന്റ് അച്ചടി നിര്‍ത്തി Image

ദ ഇന്‍ഡിപെന്‍ഡന്റ് അച്ചടി നിര്‍ത്തി

ബ്രിട്ടീഷ് പത്രമായ 'ദ ഇന്‍ഡിപെന്‍ഡന്റ്' അച്ചടി നിര്‍ത്തി. ഇനി ഡിജിറ്റല്‍ രൂപത്തില്‍ മാത്രമാകും പത്രം ലഭ്യമാകുക. അച്ചടിച്ച അവസാന പത്രം ശനിയാഴ്ച പുറത്തിറങ്ങിയപ്പോള്‍ ലോകത്താകെയുള്ള പത്രപ്രവര്‍ത്തകര്‍ യാത്രാമൊഴി പറഞ്ഞു. സൗദി രാജാവിനെ വധിക്കാനുള്ള ശ്രമത്തിലെ ബ്രിട്ടീഷ് ബന്ധത്തെക്കുറിച്ചുള്ള എക്‌സ്‌ക്‌ളൂസീവ് വാര്‍ത്തയുമായാണ് അവസാന പത്രം ഇറങ്ങിയത്. ബ്രസല്‍സിലെ ഭീകരവിരുദ്ധനടപടിയുടെ ഭാഗമായി ട്രെയിന്‍ യാത്രികരെ ഒഴിപ്പിക്കുന്നതിന്റെ ചിത്രവും ഒന്നാംപേജില്‍ ഇടംനേടി. അച്ചടി നിര്‍ത്താനുള്ള തീരുമാനം ധീരമായ പരിവര്‍ത്തനമാണെന്നും മറ്റു പത്രങ്ങള്‍ക്ക് പിന്തുടരാനുള്ള മാതൃകയായി ചരിത്രം രേഖപ്പെടുത്തുമെന്നും എഡിറ്റോറിയലില്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അച്ചടി നിര്‍ത്താനുള്ള തീരുമാനം പത്രഉടമകളായ ഇഎസ്‌ഐ മീഡിയ പ്രഖ്യാപിച്ചത്. ആന്‍ഡ്രിയസ് വിറ്റം സ്മിത്തിന്റെ നേതൃത്വത്തില്‍ ഒരുസംഘം പത്രപ്രവര്‍ത്തകര്‍ 1986ലാണ് ഇന്‍ഡിപെന്‍ഡന്റ് ആരംഭിച്ചത്. 1988ല്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ നാലുലക്ഷം കോപ്പിയിലെത്തി.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.