ഗള്‍ഫ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് ഇ വിസ നിര്‍ബന്ധമാക്കി

  406
ഗള്‍ഫ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് ഇ വിസ നിര്‍ബന്ധമാക്കി Image

ഗള്‍ഫ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് ഇ വിസ നിര്‍ബന്ധമാക്കി

ഗള്‍ഫ് രാജ്യങ്ങളിലെ വിദേശികള്‍ക്ക് യുഎഇ സന്ദര്‍ശനത്തിന് ഇലക്ട്രോണിക് വിസ   നിര്‍ബന്ധമാക്കുന്നു. ഏപ്രില്‍ 29 മുതല്‍ യുഎഇയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഓണ്‍ലൈന്‍വഴി വിസയ്ക്ക് മുന്‍കൂട്ടി അപേക്ഷിക്കണമെന്ന് യുഎഇ എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. ഓണ്‍ അറൈവല്‍ വിസ ആനുകൂല്യമുള്ള 46 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുതിയ നിയമം ബാധകമല്ല. ഏപ്രില്‍ 29 മുതല്‍ ഇവിസ കൈവശമുള്ളവരെമാത്രമേ വിമാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് വിവിധ എയര്‍ ലൈന്‍സുകളും അറിയിപ്പുനല്‍കി. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ജിസിസി രാജ്യങ്ങളിലെ വിദേശികള്‍ക്ക് യുഎഇ സന്ദര്‍ശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം ഏതു തൊഴിലെടുക്കുന്നവരും ഇ–വിസക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കണമായിരുന്നു. എന്നാല്‍, ഇത് നിര്‍ബന്ധിതമാക്കിയിരുന്നില്ല. ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നത് തുടര്‍ന്നു. നിയമം നിര്‍ബന്ധിതമാക്കിയതോടെ ഈ ആനുകൂല്യമുള്ള ഒരു ദശലക്ഷത്തിലധികം വിദേശികള്‍ ഇനി ഓണ്‍ ലൈന്‍വഴി വിസയ്ക്ക് അപേക്ഷിക്കേണ്ടിവരും. നിലവില്‍ ഇവര്‍ക്ക് 30 ദിവസം യുഎഇയില്‍ തങ്ങാനുള്ള എന്‍ട്രി പെര്‍മിറ്റാണ് നല്‍കുന്നത്. എന്‍ട്രി പെര്‍മിറ്റ് ലഭിച്ച് 30 ദിവസത്തിനകം യാത്ര ചെയ്തിരിക്കണം. ഇത് 60 ദിവസംവരെ നീട്ടാം. ജിസിസി രാജ്യങ്ങളിലെ വിസ കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്തവര്‍ക്ക് പ്രവേശം ലഭിക്കില്ല. യുഎഇയിലേക്കു കടക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന് ആറുമാസവും വിസയ്‌സക്ക് മൂന്നുമാസവും കാലാവധി വേണം.പുതിയ നിയമം ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. റോഡ് മാര്‍ഗം യുഎഇയിലേക്കു പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ വിസ വേണോ എന്ന കാര്യത്തില്‍ വ്യക്തമല്ല. ഒമാനടക്കമുള്ള അയല്‍ രാജ്യങ്ങളില്‍നിന്ന് നിരവധി വിദേശികളാണ് വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റും ദിവസവും റോഡ് മാര്‍ഗം യുഎഇയിലേക്കു പോകുന്നത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.