ആപ്പിള്‍ ഐഫോണ്‍ എസ്.ഇ അടുത്തമാസം ഇന്ത്യയിലെത്തും

  379
ആപ്പിള്‍ ഐഫോണ്‍ എസ്.ഇ അടുത്തമാസം ഇന്ത്യയിലെത്തും Image

ആപ്പിള്‍ ഐഫോണ്‍ എസ്.ഇ അടുത്തമാസം ഇന്ത്യയിലെത്തും

വില്പന മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആപ്പിള്‍ അവതരിപ്പിക്കുന്ന ഐഫോണിന്റെ പ്രത്യേക പതിപ്പ് (ഐഫോണ്‍ എസ്.ഇ) അടുത്തമാസം എട്ടിന് ഇന്ത്യന്‍ വിപണിയിലെത്തും. 16 ജിബി വേര്‍ഷന് 399 ഡോളറും 64 ജിബി വേര്‍ഷന് 499 ഡോളറുമാണ് വില. ഇന്ത്യയില്‍ 16 ജിബി വേര്‍ഷന്റെ വില്പന 39,000 രൂപയിലായിരിക്കും. 64 ജിബി വേര്‍ഷന്റെ വില വ്യക്തമാക്കിയിട്ടുമില്ല.
ആപ്പിളിന്റെ സാധാരണ ഐഫോണുകള്‍ക്ക് വില ഏറെ കൂടുതലായതിനാല്‍ ഇന്ത്യ അടക്കമുള്ള വികസ്വര വിപണികളില്‍ മികച്ച വില്പന നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനു പരിഹാരമായാണ് വിലക്കുറവുമായി ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ വിപണിയിലേക്കായി പ്രഖ്യാപിച്ച വിലയും താരതമ്യേന കൂടുതല്‍ ആയതിനാല്‍ വില്പന പൊടിപൊടിക്കുമോ എന്ന് കണ്ടറിയണം.
നാല് ഇഞ്ച് ഡിസ്പ്‌ളേയാണ് ഐഫോണ്‍ എസ്.ഇയ്ക്കുള്ളതെന്നതും ന്യൂനതയാണ്. എ9 ചിപ്പോടു കൂടിയ ഡ്യുവല്‍ കോര്‍ 1.85 ജിഗാ ഹെട്‌സ് ട്വിസ്റ്റര്‍ പ്രൊസസര്‍, 4കെ വീഡിയോ സപ്പോര്‍ട്ടുള്ള 12 എം.പി പിന്‍ ക്യാമറ, മുന്നില്‍ 1.2 മെഗാ പിക്‌സല്‍ ക്യാമറ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. നാല് കളര്‍ ഷെയ്ഡുകളില്‍ ഐഫോണ്‍ എസ്.ഇ വിപണിയിലെത്തും. 

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.