ലോകത്തെ അമ്പത് മികച്ച നേതാക്കളുടെ പട്ടികയില്‍ കെജ്‌രിവാള്‍

  442
ലോകത്തെ അമ്പത് മികച്ച നേതാക്കളുടെ പട്ടികയില്‍ കെജ്‌രിവാള്‍ Image

ലോകത്തെ അമ്പത് മികച്ച നേതാക്കളുടെ പട്ടികയില്‍ കെജ്‌രിവാള്‍

അന്താരാഷ്ട്ര ബിസിനസ് മാസികയായ ഫോര്‍ച്ചുണ്‍ പ്രസിദ്ധീകരിച്ച ലോകത്തെ അമ്പത് മികച്ച നേതാക്കളുടെ പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരുടെ പട്ടികയില്‍ കെജ്‌രിവാളിന് പുറമേ മറ്റ് രണ്ട് ഇന്ത്യന്‍ വംശജരും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്രമോദിയും ടൈംമാസിക തയ്യാറാക്കിയ മികച്ച നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തവണ ഫോര്‍ച്ചുണ്‍ പട്ടികയില്‍ മോദിയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബിസോസാണ് ഫോര്‍ച്ചുണ്‍ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനം ജര്‍മന്‍ 
ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനും മൂന്നാം സ്ഥാനം മ്യാന്‍മറിലെ ജനാധിപത്യവാദി ആങ് സാന്‍ സ്യൂചിക്കും നാലാം സ്ഥാനം ഫ്രാന്‍സിസ് മാര്‍പാപ്പക്കും അഞ്ചാം സ്ഥാനം ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനുമാണ്. ലോകത്തെ മാറ്റിമറിച്ചവരുടേയും മറ്റുള്ളവര്‍ക്ക് പ്രചോദനമായവരുമായ നേതാക്കളുടെ പട്ടികയാണ് ഫോര്‍ച്ചുണ്‍ മാസിക എല്ലാ വര്‍ഷവും തയ്യാറാക്കി പ്രസിദ്ധീകരിക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ നമ്പര്‍ ക്രമത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡല്‍ഹിയില്‍ വായുമലിനീകരണം കുറക്കാന്‍ നടത്തിയ ശ്രമമാണ് കെജ്‌രിവാളിന് പട്ടികയില്‍ ഇടം നേടിക്കൊടുത്തത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.