ലിബിയന്‍ മിസൈല്‍ ആക്രമണം; രണ്ട് മലയാളികള്‍ മരിച്ചു

  397
ലിബിയന്‍ മിസൈല്‍ ആക്രമണം; രണ്ട് മലയാളികള്‍ മരിച്ചു Image
tt

ലിബിയന്‍ മിസൈല്‍ ആക്രമണം; രണ്ട് മലയാളികള്‍ മരിച്ചു

ലിബിയയില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയും മകനും കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു മകന്‍ പ്രണവ് എന്നിവരാണ് മരിച്ചത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി വിപിന്‍ കുമാറിന്റെ ഭാര്യയാണ് സുനു. വെളളിയാഴ്ച ഇന്ത്യന് സമയം വൈകീട്ട് എട്ടുമണിയോടെ ഇവര്‍ താമസിക്കുന്ന വീടിന് മുകളിലേക്ക് മിസൈല്‍ പതിക്കുകയായിരുന്നു. ലിബിയയില്‍ ഐ.എസ് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇവിടെ മിസൈലാക്രമണം നടത്തുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് ലിബിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.