തമിഴ് നാട്ടില്‍ അപൂര്‍വ്വ ഇനം പറക്കും പാമ്പിനെകണ്ടെത്തി

  209
തമിഴ് നാട്ടില്‍ അപൂര്‍വ്വ ഇനം പറക്കും പാമ്പിനെകണ്ടെത്തി Image

തമിഴ് നാട്ടില്‍ അപൂര്‍വ്വ ഇനം പറക്കും പാമ്പിനെകണ്ടെത്തി

കോയമ്പത്തൂരിലെ കലമ്പാളയം ഗ്രാമത്തില്‍ അപൂര്‍വ്വ ഇനം പറക്കും പാമ്പിനെകണ്ടെത്തി. കര്‍ഷകനായ വെങ്കിടേശ്വരന്‍ എന്നയാളുടെ കൃഷി ഇടത്തിലാണ് മൂന്ന് അടി നീളമുളള പറക്കും പാമ്പിനെ കണ്ടെത്തിയത്. ഇര തേടി മരത്തില്‍ നിന്ന് മരത്തിലേക്ക് പറക്കുന്ന പാമ്പിനെ കണ്ട വെങ്കിടേശ് പാമ്പുപിടിത്തക്കാരന്റെ സഹായം തേടുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടിവാലാണ് പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് ഈ പറക്കും പാമ്പിനെ വനംവകുപ്പിന് കൈമാറി. തെക്ക് കിഴക്കന്‍ രാഷ്ട്രങ്ങളായ കംബോഡിയിലും, വിയറ്റ്‌നാമിലും കണ്ടുവരുന്ന ക്രിസോപെലി എന്ന ഇനം പാമ്പാണ് ഇതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതേ ഇനത്തില്‍പ്പെട്ട പാമ്പുകളെ ശ്രീലങ്കയില്‍ കണ്ടെക്കിയിട്ടുണ്ട്. ഇവയ്ക്ക് പരമാവധി 20 അടി ദൂരം വരെ പറക്കാന്‍ കഴിയും. ഇന്ത്യയില്‍ ഇവയെ വളരെ അപൂര്‍വ്വമായെ കാണാന്‍ കഴിയൂ. പറക്കും പാമ്പിനെ വനംവകുപ്പ് പിന്നീട് പശ്ചിമഘട്ടത്തിലെ പുതുപതി വനമേഖലയില്‍ തുറന്നുവിട്ടു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.