പിടികൂടിയ 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു

  537
 പിടികൂടിയ 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു Image
tt

പിടികൂടിയ 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു

രാജ്യാന്തര സമുദ്രാതിര്‍ത്തി കടന്നെന്നാരോപിച്ചു പിടികൂടിയ 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു.

ഒരുമാസത്തിനിടെ പാകിസ്താന്‍ മോചിപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംഘമാണിത്. കറാച്ചിയിലെ മലീര്‍ ജയിലില്‍നിന്ന് 86 മത്സ്യത്തൊഴിലാളികളെയും ട്രെയിന്‍ മാര്‍ഗം ലാഹോറില്‍ എത്തിച്ച് വാഗ അതിര്‍ത്തി വഴി ഇന്ത്യക്കു കൈമാറും. ഈദി ട്രസ്റ്റാണ് മത്സ്യത്തൊഴിലാളികളുടെ ലാഹോറിലേക്കുള്ള യാത്ര സജ്ജീകരിച്ചത്. കഴിഞ്ഞ ആറിന് രണ്ടരവര്‍ഷം ലാന്ധി ജയിലില്‍ കഴിഞ്ഞ ഒരു ഇന്ത്യന്‍ സിവിലിയന്‍ തടവുകാരനുള്‍പ്പെടെ 87 പേരെ പാകിസ്താന്‍ മോചിപ്പിച്ചിരുന്നു. പാകിസ്താന്‍ ജയിലുകളില്‍ 363 ഇന്ത്യന്‍ തടവുകാരുണ്ടെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നത്. തങ്ങളുടെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് കഴിഞ്ഞമാസം 20 ബോട്ടുകളും 108 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും പാകിസ്താന്‍ പിടികൂടിയിരുന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.