തോപ്പില്‍ ഭാസി പ്രതിഭാപുരസ്‌കാരം ജഗതി ഏറ്റുവാങ്ങി

  506
തോപ്പില്‍ ഭാസി പ്രതിഭാപുരസ്‌കാരം ജഗതി  ഏറ്റുവാങ്ങി Image

തോപ്പില്‍ ഭാസി പ്രതിഭാപുരസ്‌കാരം ജഗതി ഏറ്റുവാങ്ങി

കവി ഒ. എന്‍. വി കുറുപ്പിനെ അനുസ്മരിച്ചും വിഖ്യാത നടന്‍ ജഗതി ശ്രീകുമാറിനെ പുരസ്‌കരാരം നല്കിയുമായിരുന്നു ഇത്തവണ തോപ്പില്‍ഭാസി നാടകപഠനകേന്ദ്രത്തിന്റെ പ്രതിഭാപുരസ്‌കാരച്ചടങ്ങ്. ജഗതിക്ക് വേദിയിലെത്തി പുരസ്‌കാരം വാങ്ങാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് നടന്‍ മധുവിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് പുരസ്‌കാരം വീട്ടിലെത്തി നല്‍കി. പ്രശസ്തി പത്രം ഇന്നലെ വി. ജെ. ടി ഹാളില്‍നടന്ന ചടങ്ങില്‍ മകന്‍ രാജ്കുമാര്‍ മധുവില്‍ നിന്ന് ഏറ്റുവാങ്ങി. ഇത്തവണത്തെ പ്രതിഭാപുരസ്‌കാരം ജഗതിക്ക് തന്നെ നല്‍കണമെന്ന് അദ്ധ്യക്ഷനായിരുന്ന ഒ. എന്‍. വിയുടെ നിര്‍ബന്ധമായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. തന്റെ ഒരു കവിത ഇത്തവണത്തെ അവാര്‍ഡ്ദാനച്ചടങ്ങില്‍ നാടകമാക്കി അവതരിപ്പിക്കണമെന്നും ഒ. എന്‍. വി ആവശ്യപ്പെട്ടിരുന്നു. അമ്മ എന്ന കവിതയാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. അവാര്‍ഡ് ദാനച്ചടങ്ങിനുശേഷം അമ്മയുടെ നാടകാവിഷ്‌കാരം അവതരിപ്പിച്ചു. പ്രൊഫ. ജി. ഗോപാലകൃഷ്ണനാണ് രചന നിര്‍വഹിച്ചത്. ഡോ. രാജാ വാര്യര്‍ സംവിധാനവും. ചടങ്ങില്‍ എസ്. ആര്‍. കെ. പിള്ള അദ്ധ്യക്ഷനായിരുന്നു. പിരപ്പന്‍കോട് മുരളി ഒ. എന്‍. വി അനുസ്മരണപ്രഭാഷണം നടത്തി. ബാലന്‍ തിരുമല സ്വാഗതവും വി. ആര്‍. ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു. 

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.