ഇന്ത്യയുടെ ആദ്യ ഡ്രൈവറില്ലാ കാര്‍ റെഡി

  378
ഇന്ത്യയുടെ ആദ്യ ഡ്രൈവറില്ലാ കാര്‍ റെഡി Image

ഇന്ത്യയുടെ ആദ്യ ഡ്രൈവറില്ലാ കാര്‍ റെഡി

ബംഗളൂരു സ്വദേശിയായ റോഷി ജോണ്‍ ആണ് കാര്‍ നിര്‍മ്മിച്ചത്. ടാറ്റാ നാനോയെ ആണ് ഡ്രൈവറില്ലാ കാറായി വികസിപ്പിച്ചത്. ടി.സി.എസിലെ റോബോട്ടിക്‌സ് ആന്റ് കോഗ്‌നിറ്റീവ് സിസ്റ്റംസ് വിഭാഗം തലവനാണ് റോഷി ജോണ്‍. റോഷിയുടെ നേതൃത്വത്തിലുള്ള 29 അംഗസംഘമാണ് ഡ്രൈവറില്ലാ കാര്‍ വികസിപ്പിച്ചത്. അഞ്ച് വര്‍ഷം മുമ്പ് വിമാനത്താവളത്തില്‍ നിന്ന് വിട്ടിലേയ്ക്ക വരും വഴി ഡ്രൈവര്‍ ഉറങ്ങിപ്പോയത് കാരണം റോഷി സഞ്ചരിച്ച കാര്‍ മറ്റൊരു വണ്ടിയുമായി ഇടിച്ചിരുന്നു. മരണത്തില്‍ നിന്ന് രക്ഷപ്പെട്ട റോഷി ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. അങ്ങനെയാണ് സുഹൃത്തുക്കളോടൊപ്പം ഡ്രൈവറില്ലാ കാറിന് രൂപം നല്‍കിയത്. എച്ച്.ഡി.ആര്‍ കാമറയും ജി.പി.എസും കാറിലുണ്ട്. ആക്‌സിലറേറ്റില്‍ പെഡല്‍ റോബോട്ട് ഘടിപ്പിച്ചിട്ടുണ്ട്. ബ്രേക്കും ക്ലച്ചും സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിയ്ക്കുന്നു. കാറിന്റെ ത്രി ഡി മോഡല്‍ ഉണ്ടാക്കിയാണ് പരീക്ഷണം നടത്തിയത്. ട്രാഫിക് പൊലീസിന്റെ അനുമതി ലഭിച്ചാല്‍ കാര്‍ റോഡില്‍ പരീക്ഷിക്കും. ഡ്രൈവറില്ലാ കാറിന്റെ നിര്‍മ്മാണത്തിനായുള്ള റോഷിയുടെ ശ്രമങ്ങള്‍ ഒട്ടും അനായാസമായിരുന്നില്ല. പലപ്പോഴും പൊലീസ് ചോദ്യം ചെയ്തു. കാറിലെ ക്യാമറകളും കമ്പ്യൂട്ടറുകളുമാണ് സംശത്തിനിടയാക്കിയത്. വിദേശത്ത് നിന്നെത്തിയ സ്‌കാനറുകള്‍ കൈപ്പറ്റുന്നതിന് കസ്റ്റംസ് കമ്മീഷണര്‍ക്ക് മൂന്ന് പേജ് വിശദീകരണം തന്നെ എഴുതി നല്‍കേണ്ടി വന്നു. ഒരു കോടി രൂപയിലധികമാണ് ഗവേഷണത്തിനായി ചിലവഴിച്ചത്. മറ്റ് കാറുകളിലും ഇത് പരീക്ഷിയ്ക്കുന്നുണ്ട്. ജനറല്‍ മോട്ടോര്‍സ്, ബി.എം.ഡബ്ല്യു, നിസാന്‍ ഡൈംലര്‍ തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കമ്പനികളെല്ലാം തന്നെ ഡ്രൈവറില്ലാ കാര്‍ വികസിപ്പിയ്ക്കാന്‍ വലിയ പണം മുടക്കുമ്പോഴാണ് റോഷി ജോണ്‍ സംഘത്തിന്റെ സംഭാവന. പല ഓട്ടോമൊബേല്‍ കമ്പനികളും ഇതിനകം ഡ്രൈവറില്ലാ കാറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഷിയെ സമീപിച്ചിരുന്നു. എന്നാല്‍ റോഷി ഇതുവരെ ആര്‍ക്കും പിടികൊടുത്തിട്ടില്ല. ഡ്രൈവറില്ലാ കാറിന്റെ ഡെമോ പൊതുജനങ്ങള്‍ക്കായി ഉടന്‍ നടത്തും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.