അശോക് വാജ്‌പേയിക്ക് കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം

  452
അശോക് വാജ്‌പേയിക്ക് കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം Image
tt

അശോക് വാജ്‌പേയിക്ക് കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം

രണ്ടാമത് കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് കേന്ദ്ര ലളിത കലാ അക്കാഡമി മുന്‍ ചെയര്‍മാനും ഹിന്ദി കവിയുമായ അശോക് വാജ്‌പേയി അര്‍ഹനായി. 55,555 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 31ന് ഉച്ചയ്ക്ക് മൂന്നിന് കടമ്മനിട്ട സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ മന്ത്രി എം.എ ബേബി പുരസ്‌കാരം സമര്‍പ്പിക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ബി.ഇക്ബാല്‍ അധ്യക്ഷത വഹിക്കും. തിരുവന്തപുരം അതിരൂപത സഹായ മെത്രാന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത മുഖ്യ പ്രഭാഷണം നടത്തും. പത്ര സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ എം.ആര്‍.ഗോപിനാഥന്‍, വി.കെ പുരുഷോത്തമന്‍ പിള്ള, കെ. കെ വിജയകുമാര്‍, ഡോ. ആര്‍ ഭദ്രന്‍ എന്നിവര്‍ പങ്കെടുത്തു.  

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.