വൈദ്യുതോപയോഗം റെക്കോഡിലേക്ക്

  108
 വൈദ്യുതോപയോഗം റെക്കോഡിലേക്ക് Image

വൈദ്യുതോപയോഗം റെക്കോഡിലേക്ക്

സംസ്ഥാനത്ത് ചൂടു കനത്തതോടെ വൈദ്യുതോപയോഗം റെക്കോഡ് ഭേദിച്ചു. മാര്‍ച്ച് 10ന് രേഖപ്പെടുത്തിയ 74.77 ദശലക്ഷം യൂണിറ്റ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. മിക്ക ദിവസങ്ങളിലും 70 ദശലക്ഷം യൂണിറ്റിനു മുകളിലാണ് ഉപഭോഗം. തിരഞ്ഞെടുപ്പുകാലമായതിനാല്‍ ഇനിയും ഇതുയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍, ലോഡ്‌ഷെഡ്ഡിങ്ങിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. പരമാവധി വൈദ്യുതി പുറത്തുനിന്നു കൊണ്ടുവന്നാണ് സംസ്ഥാനം പിടിച്ചുനില്‍ക്കുന്നത്. ആവശ്യമുള്ളതിന്റെ 26 ശതമാനത്തോളം വൈദ്യുതിയേ ഇവിടെ ഉല്പാദിപ്പിക്കുന്നുള്ളൂ. കേന്ദ്രപൂളില്‍ നിന്നുള്ള വിഹിതം, ഛത്തീസ്ഗഢിലെ സ്വകാര്യ പവര്‍‌സ്റ്റേഷനുകളില്‍നിന്നു വാങ്ങുന്ന വൈദ്യുതി എന്നിവ ഉപയോഗിച്ചാണ് പിടിച്ചുനില്‍ക്കുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ സമൃദ്ധമായതിനാല്‍ ഛത്തീസ്ഗഢില്‍ വൈദ്യുതോല്പാദനത്തിനു ചെലവു കുറവാണ്. ഇവിടെനിന്നു വിലപേശി യൂണിറ്റിനു നാലുരൂപയോളം നല്‍കിയാണ് കേരളം വൈദ്യുതിയെത്തിക്കുന്നത്. പല കമ്പനികളുമായി ദീര്‍ഘകാലഹ്രസ്വകാല കരാറുകളുണ്ട്. പുതിയ മൈസൂര്‍അരീക്കോട് ലൈന്‍ വന്നതിനാല്‍ തല്‍ക്കാലം വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവായി. എന്നാല്‍, ഇതേചൂടാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉണ്ടാകുന്നതെങ്കില്‍ ഇടമണ്‍കൊച്ചി ലൈന്‍ പൂര്‍ത്തിയാക്കേണ്ടിവരും. തിരഞ്ഞെടുപ്പായതിനാല്‍ ഇനിയുള്ള ദിവസങ്ങളിലും ഉപഭോഗം കൂടും. സാധാരണ വേനല്‍ക്കാലത്ത് ചില ജനറേറ്ററുകള്‍ അറ്റകുറ്റപ്പണിക്കെടുക്കാറുണ്ട്. ഇത് ഉപയോഗം കുറയ്ക്കുകയുംചെയ്യും. എന്നാല്‍, തിരഞ്ഞെടുപ്പുകാലത്ത് ഇതൊന്നും സാധിക്കില്ല. ജൂണില്‍ത്തന്നെ മഴ കാര്യമായി കിട്ടയില്ലെങ്കില്‍ ഭാവി പ്രതിസന്ധിയിലാകും. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 491 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ സംസ്ഥാനത്തെ ജലസംഭരണികളില്‍ കുറവാണ്. ഇടുക്കിയില്‍ ഞായറാഴ്ചത്തെ ജലനിരപ്പ് 2344.5 അടിയാണ്. ദിവസേന ഒരടിവീതം വെള്ളം കുറയുന്നുണ്ട്. സംഭരണശേഷിയുടെ 41 ശതമാനം വെള്ളമാണിപ്പോള്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം ഇതേദിവസത്തെക്കാള്‍ 18.44 അടി കുറവാണ്. മൂലമറ്റത്ത് കഴിഞ്ഞദിവസം 8.1 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്. സംസ്ഥാനത്തെ മൊത്തം ഉല്പാദനം 18.88 ദശലക്ഷം യൂണിറ്റാണ്. ഞായറാഴ്ച രാവിലെവരെ ആകെ ഉപഭോഗം 71.09 ദശലക്ഷം യൂണിറ്റാണ്. ബാക്കി 52.21 എം.യു. പുറത്തുനിന്നു കൊണ്ടുവരികയായിരുന്നു.More news you may be interested in

തലസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു Image

തലസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

കിഴക്കേകോട്ട തെക്കനങ്കര കനാലിന്റെ മുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു. പഴവങ്ങാടിയിലേയും....

അനന്തപുരി നൃത്ത സംഗീതോത്സവത്തിന് സമാപനമായി Image

അനന്തപുരി നൃത്ത സംഗീതോത്സവത്തിന് സമാപനമായി

ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ശ്രീ ചിത്തിര തിരുന്നാള്‍ നാട്യ കലാകേന്ദ്രം സംഘടിപ്പിച്ച 'അനന്തപുരി നൃത്ത സംഗീതോത്സവത്തിന്' സമാപനമായി.സമാപന സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

Ayurveda/Siddha/Homeopathy courses at MTIHS Image

Ayurveda/Siddha/Homeopathy courses at MTIHS

ഭാരത് ഭവനില്‍ അഭിനയ പരിശീലനക്കളരി Image

ഭാരത് ഭവനില്‍ അഭിനയ പരിശീലനക്കളരി

ഭാരതീയ നാടകവേദിയിലെ പുതിയ മാറ്റങ്ങളും അഭിനയകലയുടെ അടിസ്ഥാന പ്രമാണങ്ങളും...

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.