ലാബുകളില്‍ വളര്‍ത്തിയെടുക്കുന്ന ഇറച്ചിയുമായി ഇന്ത്യന്‍ വംശജ

  236
ലാബുകളില്‍ വളര്‍ത്തിയെടുക്കുന്ന ഇറച്ചിയുമായി ഇന്ത്യന്‍ വംശജ Image

ലാബുകളില്‍ വളര്‍ത്തിയെടുക്കുന്ന ഇറച്ചിയുമായി ഇന്ത്യന്‍ വംശജ

ഇന്ത്യന്‍ വംശജയായ ഉമ എസ്.വലേതി അടങ്ങുന്ന സംഘമാണു ലാബുകളില്‍ വളര്‍ത്തിയെടുക്കുന്ന ഇറച്ചി അവതരിപ്പിച്ചത്. ഇവ കേടാകുമെന്നു ഭയക്കുകയും വേണ്ട. ഉമയും സംഘവും തയാറാക്കിയ ഇറച്ചി പാര്‍ശ്വഫലം ഉണ്ടാക്കില്ല. അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യവും ഇതിലില്ല. ഏതു പക്ഷി/മൃഗത്തിന്റെ ഇറച്ചിയും ഗവേഷണശാലയില്‍ കൃത്രിമമായി ഉണ്ടാക്കാം. ഇവയുടെ ഏതാനും കോശങ്ങള്‍ സംഘടിപ്പിക്കുകയാണ് ആദ്യഘട്ടം. കോശങ്ങള്‍ക്ക് പിന്നീട് ഓക്‌സിജനും പോഷകങ്ങളും ലഭ്യമാക്കും. ഗവേഷണശാലയില്‍ ഒന്‍പത് മുതല്‍ 21 ദിവസം കൊണ്ട് ഇറച്ചി വളര്‍ത്തിയെടുക്കാം. കാള, പന്നി, കോഴി എന്നിവയുടെ മാംസം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു വളര്‍ത്തിയെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ തയാറാക്കുന്ന ഇറച്ചി വിപണിയിലെത്തുമെന്ന് ഉമ അറിയിച്ചു. മേയോ ക്ലിനിക്കില്‍ പരിശീലനം ലഭിച്ച  ഉമ മിനെസോട്ട സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ കൂടിയാണ്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.