അമേരിക്കയില്‍ നിന്നും ഇന്ത്യന്‍ ശില്‍പങ്ങള്‍ പിടിച്ചെടുത്തു

  204
അമേരിക്കയില്‍ നിന്നും ഇന്ത്യന്‍ ശില്‍പങ്ങള്‍ പിടിച്ചെടുത്തു Image

അമേരിക്കയില്‍ നിന്നും ഇന്ത്യന്‍ ശില്‍പങ്ങള്‍ പിടിച്ചെടുത്തു

ആയിരം വര്‍ഷത്തോളം പഴക്കമുള്ള രണ്ട് ഇന്ത്യന്‍ ശില്‍പങ്ങള്‍ അമേരിക്കയില്‍ പിടിച്ചെടുത്തു. എട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മിച്ചതെന്നു കരുതുന്ന ശില്‍പങ്ങള്‍ പിന്നീട് കവര്‍ച്ചചെയ്യപ്പെട്ട് വിദേശത്തേക്കു കടത്തിയവയാണ്. അമേരിക്കയിലെ പ്രമുഖ ലേലസ്ഥാപനമായ ക്രിസ്റ്റീസിന്റെ ഓഫീസില്‍നിന്നാണ് ഇവ കണ്ടെടുത്തത്. അടുത്തയാഴ്ച ലേലംചെയ്യാനിരിക്കെയാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഇന്റര്‍പോളിന്റെയും ഇടപെടലിനെത്തുടര്‍ന്ന് അമേരിക്കന്‍ അധികൃതര്‍ ശില്‍പങ്ങള്‍ പിടിച്ചെടുത്തത്. യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കീഴിലുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരും മാന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന ശില്‍പങ്ങള്‍ മണല്‍ക്കല്ലില്‍ നിര്‍മിച്ചവയാണ്. രണ്ടു ശില്‍പങ്ങള്‍ക്കുംകൂടി നാലരലക്ഷം ഡോളറിലേറെ വിലമതിക്കും. മധ്യപ്രദേശിലോ രാജസ്ഥാനിലോ നിര്‍മിച്ചതെന്നു കരുതുന്ന ഋഷഭനാഥന്റെ ശില്‍പത്തിന് മൂന്നുലക്ഷം ഡോളര്‍ വിലമതിക്കും. ആദ്യ ജൈന തീര്‍ഥങ്കരന്റെ ശില്‍പമാണു ലേലത്തിനായി സൂക്ഷിച്ചിരുന്ന രണ്ടാമത്തേത്. ഇതിന് ഒന്നര ലക്ഷം ഡോളര്‍ വിലമതിക്കുമെന്നാണു സൂചന.  

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.