ഹാര്‍മണി ഓഫ് സീസ് ആദ്യയാത്ര തുടങ്ങി

  172
ഹാര്‍മണി ഓഫ് സീസ് ആദ്യയാത്ര തുടങ്ങി Image

ഹാര്‍മണി ഓഫ് സീസ് ആദ്യയാത്ര തുടങ്ങി

ലോകത്തിലെ ഏറ്റവും വലിയ യാത്രക്കപ്പല്‍ 'ഹാര്‍മണി ഓഫ് സീസ്' ഫ്രാന്‍സില്‍നിന്ന് ആദ്യയാത്ര തുടങ്ങി. 800 മില്യന്‍ ഡോളര്‍ (ഏകദേശം 7680 കോടി രൂപ) ആണു നിര്‍മാണച്ചെലവ്. ഐഫെല്‍ ഗോപുരത്തെക്കാള്‍ 167 അടി ഉയരമുള്ള കപ്പലിന്റെ ഭാരം 2,27,000 ടണ്‍. ടൈറ്റാനിക്കിനെക്കാള്‍ 330 അടി നീളമുള്ള ഹാര്‍മണി ഓഫ് സീസിന്റെ ആദ്യയാത്രയില്‍ യാത്രക്കാരില്ലെങ്കിലും 500 കപ്പല്‍ജീവനക്കാരുണ്ട്. യാത്ര ഞായറാഴ്ചവരെ തുടരും.

210 അടി ഉയരമുള്ള കപ്പലില്‍ ആറായിരത്തോളംപേര്‍ക്കു യാത്രചെയ്യാം. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ സെന്റ് നാസെര്‍ തുറമുഖത്തുനിന്നു മൈലുകള്‍ അകലെയായിട്ടും കപ്പലിനെ യാത്രയാക്കാന്‍ തുറമുഖത്തെത്തിയ ആയിരക്കണക്കിനാളുകള്‍ക്ക് കരയില്‍ നിന്നു കപ്പല്‍ കാണാമായിരുന്നു.1,187 അടിയില്‍ പരന്നുകിടക്കുന്ന കപ്പലിനു 18 ഡെക്കുകളുണ്ട്. മാസങ്ങളോളം ഫ്രഞ്ച് തുറമുഖത്തു സ!ഞ്ചാരികളെ കപ്പലിനുള്ളില്‍ കയറി ചുറ്റിനടക്കാന്‍ അനുവദിച്ചിരുന്നു. കപ്പലില്‍ യാത്രക്കാരുണ്ടെങ്കില്‍ 2000 ജീവനക്കാര്‍ വേണ്ടിവരും. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനലാണു കപ്പലിന്റെ ഉടമസ്ഥര്‍. അടുത്ത പരീക്ഷണയാത്ര ഏപ്രിലിലാണ്.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.