ബി.എം.ഡബ്ല്യു പുതിയ എക്‌സ് 5 വിപണിയില്‍

  392
ബി.എം.ഡബ്ല്യു പുതിയ എക്‌സ് 5 വിപണിയില്‍ Image

ബി.എം.ഡബ്ല്യു പുതിയ എക്‌സ് 5 വിപണിയില്‍

ബി.എം.ഡബ്‌ള്യുവിന്റെ പുതിയ എക്‌സ് 5 എക്‌സ് ഡ്രൈവ് 30ഡി എം സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയിലെത്തി. 75.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ചെന്നൈയിലെ പ്‌ളാന്റിലാണ് നിര്‍മ്മാണം. അത്യാധുനിക ഫ്യുവല്‍ ഇന്‍ജക്ഷന്‍ ടെക്‌നോളജിയോടു കൂടിയ ട്വിന്‍ ടര്‍ബോ സിക്‌സ് സിലിണ്ടര്‍ ഇന്‍ലൈന്‍ ഡീസല്‍ എന്‍ജിനാണുള്ളത്. 258 ബി.എച്ച്.പി കരുത്തും 560 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ളതാണ് ഈ 3.0 ലിറ്റര്‍ എന്‍ജിന്‍.

മണിക്കൂറില്‍ 230 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ആറ് സെക്കന്‍ഡ് മതി. 8  സ്പീഡ് ഓട്ടോമാറ്റിക് ഗിയറുകള്‍ നല്‍കിയിരിക്കുന്നു.അഡാപ്റ്റീവ് എല്‍.ഇ.ഡി ഹൈഡ്‌ലൈറ്റുകളും മാറ്റ് ബ്‌ളാക്കിലുള്ള കിഡ്‌നി ഗ്രില്ലും അത്‌ലെറ്റിക് സൈഡ് കോണ്‍ടൂറുകളുമായി ആകര്‍ഷകമാണ് രൂപകല്പന. ആഡംബരത്താല്‍ സമ്പന്നമാണ് അകത്തളം. സീറ്റുകള്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാം. പനോരമിക് ഗ്‌ളാസ് റൂഫും ആകര്‍ഷകമാണ്. അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഉണ്ട്.  
 

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.