പ്‌ളൂട്ടോയില്‍ മീഥൈന്‍ മഞ്ഞ്

  236
പ്‌ളൂട്ടോയില്‍ മീഥൈന്‍ മഞ്ഞ് Image

പ്‌ളൂട്ടോയില്‍ മീഥൈന്‍ മഞ്ഞ്

പ്‌ളൂട്ടോയുടെ ഇരുണ്ടമേഖലയില്‍ മീഥൈന്‍ മഞ്ഞ് മൂടിയ പര്‍വതശൃംഖല കണ്ടെത്തി. നാസയുടെ പ്‌ളൂട്ടോ പര്യവേക്ഷണ പേടകമായ ന്യൂ ഹൊറൈസനാണ് അസാധാരണമായ കണ്ടെത്തല്‍ നടത്തിയത്. പ്‌ളൂട്ടോയുടെ മധ്യഭാഗത്തിനു സമീപം 3000 കിലോമീറ്റര്‍ നീളത്തിലും 750 കിലോമീറ്റര്‍ വീതിയിലുമുള്ള മേഖലയിലാണ് അപൂര്‍വ പ്രതിഭാസം കണ്ടെത്തിയത്. അമേരിക്കയിലെ അലാസ്‌ക സംസ്ഥാനത്തിന്റെ വലുപ്പംവരും ഈ മേഖലയ്ക്ക്. മീഥൈന്‍ തന്മാത്രകള്‍ പ്രകാശത്തോട് പ്രതിപ്രവര്‍ത്തിക്കുന്നതോടെ ഇരുണ്ട പ്രതലം രൂപ്പെടുന്നതുകൊണ്ടാണ് ഈ മേഖല കറുത്തതായി അനുഭവപ്പെടുന്നതെന്നും നാസ സ്ഥിരീകരിച്ചു. ന്യൂ ഹൊറൈസണ്‍ പേടകം പ്‌ളൂട്ടോയോട് ഏറ്റവും അടുത്ത് എത്തിയതിനെത്തുടര്‍ന്ന് പകര്‍ത്തിയ ചിത്രങ്ങളില്‍നിന്നാണ് ശാസ്ത്രലോകം ഈ നിഗമനത്തില്‍ എത്തിയത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.