കേരള സര്‍വകലാശാല സര്‍വ്വകലാശാല അറിയിപ്പുകള്‍ (മാര്‍ച്ച് 2)

  99
കേരള സര്‍വകലാശാല സര്‍വ്വകലാശാല അറിയിപ്പുകള്‍ (മാര്‍ച്ച് 2) Image

കേരള സര്‍വകലാശാല സര്‍വ്വകലാശാല അറിയിപ്പുകള്‍ (മാര്‍ച്ച് 2)

വൈസ് ചാന്‍സലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് താഴെപ്പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പി എച്ച്.ഡി നല്‍കാന്‍ തീരുമാനിച്ചു.
അമൃത ബി.വി, ദിവ്യ ടി. ധരന്‍, ലക്ഷ്മി എസ്, ഉഷ എന്‍.എസ് (സുവോളജി), അനുശ്രീ എം.ആര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ ബി (സ്റ്റാറ്റിസ്റ്റിക്‌സ്), അനുപ്രിയ എസ്, രാഖി എ.എം, രമ റാണി എന്‍ (കെമിസ്ട്രി), അഞ്ജു കെ.എം, അരുണ്‍ കുമാര്‍ ടി.ടി, ശ്രീജിത്ത് പി.എസ്, വര്‍ഷ കെ.കെ (ബയോടെക്‌നോളജി), അനില കെ, ദീപു ജെ.എസ് (ഹിസ്റ്ററി), ബൈജു എസ് (മാത്തമാറ്റിക്‌സ്), സിസ്റ്റര്‍ ബര്‍ത (നഴ്‌സിംഗ്), ദീപ്തിമോള്‍ എം.ജെ (ബോട്ടണി), ദര്‍ശന ബി.ജി, ശ്രീരേഖ ആര്‍, ശാലിനി കെ.ജെ (എഡ്യൂക്കേഷന്‍), ഇന്ദു ജി. ദാസ്, ഷീജ റാണി ഐ, സിമി ജി (ഹിന്ദി), ജഗത് ബാബു എന്‍.ആര്‍ (മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്), ജോസ് കുര്യന്‍ (ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്), ജയ്‌നി വര്‍ഗീസ്, മഞ്ജുശ്രീ. ടി.എം (എന്‍വയോണ്‍മെന്റല്‍ സയന്‍സ്), മേബല്‍ എബനേസര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്), മാലിനി ആര്‍, മെഹ്‌റി സമാനി ദല്‍ഷദ്, സോണി എം.എസ്, സജീന എ.ജെ (സൈക്കോളജി), മുബീന എല്‍ (ഇസ്ലാമിക് സ്റ്റഡീസ്), മധു ജി, രഞ്ജിത്ത് ആര്‍, ഷേര്‍ളി ടി.ആര്‍ (ഫിസിക്‌സ്), പ്രതിഭ എസ്. നായര്‍ (ഫ്യൂച്ചര്‍ സ്റ്റഡീസ്), പ്രവീണ്‍ കെ.ആര്‍ (ജിയോളജി), റജിമോന്‍ പി.കെ (ഫിലോസഫി), രാജീവ് കുമാര്‍ ആര്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍), രതീഷ് ആര്‍, സ്വപ്ന കെ. ചെറിയാന്‍, ചിയാ അമിന്‍ പനാ (കൊമേഴ്‌സ്), വിനീത വി.പി (ബയോകെമിസ്ട്രി), ആശിഷ്, മഞ്ജുഷ പി (ഇക്കണോമിക്‌സ്), തസ്‌നി എല്‍ (അറബിക്), മായദേവി എന്‍, ഹേമ രാമചന്ദ്രന്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ്).

എം.എഡ് ഫലം
സെപ്തംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (മെന്റല്‍ റിട്ടാര്‍ഡേഷന്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം.

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് : ഇന്റര്‍വ്യൂ
സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന്റെ ഇന്റര്‍വ്യൂ മൂന്നിന് രാവിലെ 11 മണിക്ക് പി.എം.ജിയിലെ തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. സീറ്റ് ഒഴിവു വന്നാല്‍ പരിഗണിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും കരുതിയിരിക്കണം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കാലാവധി ആറ് മാസം. ഫീസ് 7500 രൂപ. ക്ലാസ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തും.

പി.ജി പ്രവേശനം : അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് പി.ജി അഡ്മിഷനു വേണ്ടിയുള്ള പ്രവേശനപ്പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ (www.admissions.keralauniverstiy.ac.in) ലഭിക്കും.

പ്രോജക്ട് ഫെലോ
കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ കെ.എസ്.സി.എസ്.ടി.ഇയുടെ ധനസഹായത്തോടെ എമിററ്റസ് സയന്റിസ്റ്റ് സ്‌കീമിലേക്ക് പ്രോജ്കട് ഫെലോയുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 14. യോഗ്യതയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ What's New എന്ന ലിങ്കില്‍ ലഭിക്കും.

മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റണം
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലായ് /ആഗസ്റ്റില്‍ നടത്തിയ എം.എ മലയാളം (പ്രീവിയസ് & ഫൈനല്‍, റീ അപിയറന്‍സ്) മാര്‍ക്ക്‌ലിസ്റ്റുകള്‍ പാളയം എസ്.ഡി.ഇ ഓഫീസില്‍ മാര്‍ച്ച് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ഹാള്‍ടിക്കറ്റും ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം വന്ന് കൈപ്പറ്റണം.

ബി.എസ്‌സി നഴ്‌സിംഗ് ഫലം
ഒക്‌ടോബറില്‍ നടത്തിയ അവസാന വര്‍ഷ ബി.എസ്‌സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.