കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍ (ഫെബ്രുവരി 21)

  127
കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍ (ഫെബ്രുവരി 21) Image
TT

കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍ (ഫെബ്രുവരി 21)

എം.ബി.എ പുതുക്കിയ ടൈംടേബിള്‍
26ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ (ഫുള്‍ടൈം (യു.ഐ.എം ഉള്‍പ്പെടെ), റഗുലര്‍ (ഈവനിംഗ്), ട്രാവല്‍ & ടൂറിസം)  2014 സ്‌കീം റഗുലര്‍ & സപ്ലിമെന്ററി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

എം.ഫില്‍ ടൈംടേബിള്‍
ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കൊമേഴ്‌സ് പരീക്ഷ മാര്‍ച്ച് 14, 16 തീയതികളില്‍ രാവിലെ 10 മണിമുതല്‍ ഒരുമണിവരെ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.പി.എ പ്രാക്ടിക്കല്‍
2015 ഡിസംബര്‍/ 2016 ജനുവരിയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.പി.എ വോക്കല്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2016 ഫെബ്രുവരി 24 മുതല്‍ തൈക്കാട് ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

പി.ജി.ഡി.ഐ.പി.ആര്‍ ടൈംടേബിള്‍
മാര്‍ച്ച് ഒമ്പതിന് തുടങ്ങുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് (201516 ബാച്ച്) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സ് : ഇന്റര്‍വ്യൂ
സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന്റെ ഇന്റര്‍വ്യൂ മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിയ്ക്ക് പി.എം.ജിയിലെ ഓഫീസില്‍ നടത്തും. അപേക്ഷകര്‍ക്കെല്ലാം അറിയിപ്പ് അയച്ചിട്ടുണ്ട്. അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും (7500 രൂപ) സഹിതം ഹാജരാകണം. യോഗ്യത പ്ലസ് ടു/പ്രീഡിഗ്രി. കാലാവധി ആറ് മാസം. പ്രായപരിധിയില്ല. ഫോണ്‍. 0471-2302523.

എം.ബി.എ പരീക്ഷ
മാര്‍ച്ച് 16ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍, മാര്‍ച്ച് 17ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2009 സ്‌കീം  സപ്ലിമെന്ററി  ഫുള്‍ടൈം/ റഗുലര്‍(ഈവനിംഗ്)/ പാര്‍ട്ട്‌ടൈം/ യു.ഐ.എം) പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ക്ക് പിഴകൂടാതെ 26 (50 രൂപ പിഴയോടെ 29, 250 രൂപ പിഴയോടെ മാര്‍ച്ച് ഒന്ന്) വരെ അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പരീക്ഷാഫീസിനു പുറമെ 230 രൂപ (സി.വി ക്യാമ്പ് ഫീസ് 200 + ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 30) അടയ്ക്കണം.
മാര്‍ച്ച് 15ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍, മാര്‍ച്ച് 16ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ (2008 സ്‌കീം  ഈവനിംഗ്  റഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഓണ്‍ലൈനായി (www.exams.keralauniverstiy.ac.in) രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി 26 (50 രൂപ പിഴയോടെ ഫെബ്രുവരി 29, 250 രൂപ പിഴയോടെ മാര്‍ച്ച് ഒന്ന്) വരെ അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പരീക്ഷാഫീസിനു പുറമെ 230 രൂപ (സി.വി ക്യാമ്പ് ഫീസ് 200 + ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 30) അടയ്ക്കണം. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ (2011ന് മുമ്പുള്ള അഡ്മിഷന്‍) സര്‍വകലാശാലയില്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം.

ബി.എച്ച്.എം.എസ് (സപ്ലിമെന്ററി) പരീക്ഷ
ഏപ്രില്‍ നാലിന് തുടങ്ങുന്ന അവസാന ബി.എച്ച്.എം.എസ് (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് 14 (50 രൂപ പിഴയോടെ മാര്‍ച്ച് 16, 250 രൂപ പിഴയോടെ മാര്‍ച്ച് 18) വരെ അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പരീക്ഷാഫീസിന് പുറമേ 300 രൂപ സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

ബി.എ.എസ്.എല്‍.പി ഫലം
മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. സ്മിനി ന്യൂട്ടണ്‍ (രജി.നം. 1420) ഒന്നാം റാങ്ക് നേടി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.