പനീര്‍ ബുര്‍ജി

  443
 പനീര്‍ ബുര്‍ജി   Image

പനീര്‍ ബുര്‍ജി

ചേരുവകള്‍

പനീര്‍              -    200 ഗ്രാം

എണ്ണ             -    ഒരു ടേബിള്‍സ്പൂണ്‍

ജീരകം             -     ഒരു നുള്ള്

പച്ചമുളക്         -    3 എണ്ണം

സവാള             -    1 എണ്ണം

മഞ്ഞള്‍പ്പൊടി         -    1/2 ടി സ്പൂണ്‍

കറിമസാലപ്പൊടി     -    1/2 സ്പൂണ്‍

ഇഞ്ചി ചതച്ചത്        -    1 ടി സ്പൂണ്‍

വെളുത്തുള്ളി പേസ്റ്റ്    -    1 ടി സ്പൂണ്‍

തക്കാളി             -    1 എണ്ണം

എണ്ണ             -    2 ടേബിള്‍സ്പൂണ്‍

ഉപ്പ്                 -     ആവശ്യത്തിന്

മല്ലിയില             -    ഒരു പിടി


തയ്യാറാക്കുന്ന വിധം


പനീര്‍ ഗ്രേറ്റ് ചെയ്ത് എടുക്കുക. സവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍  കടുക് പൊട്ടിക്കുക ഇതിലേക്ക് സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി, ജീരകം എന്നിവ ചേര്‍ക്കുക. സവാള നന്നായി മൂത്തതിന് ശേഷം  പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും കറി മസാലപ്പൊടിയും ചേര്‍ക്കുക. അല്പം വെള്ളം ഒഴിക്കുക. അതിലേക്ക് ഗ്രേറ്റ് ചെയ്ത പനീര്‍ ചേര്‍ക്കുക.ആവശ്യത്തിന് ഉപ്പും .5 മിനിറ്റ് അടച്ചു വേവിക്കുക. അടപ്പ് മാറ്റി നന്നായി ഇളക്കി തോര്‍ത്തി എടുക്കുക. തീ അണച്ച് മല്ലിയില തൂവി അലങ്കരിച്ച് എടുക്കുക.Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.