എഗ് പെറോട്ട

  504
എഗ് പെറോട്ട Image

എഗ് പെറോട്ട

ചേരുവകള്‍

മുട്ട                -     3 എണ്ണം
ഉരുളക്കിഴങ്ങ്        -     3 എണ്ണം
സവാള             -    1 എണ്ണം
ഇഞ്ചി            -     2 കഷണം
വെളുത്തുള്ളി        -    2 അല്ലി
കറിവേപ്പില        -     2 ഇതള്‍
പച്ചമുളക്            -     4 എണ്ണം
കുരുമുളക് പൊടി    -    1 ടീസ്പൂണ്‍
നെയ്യ്/ വെളിച്ചെണ്ണ    -     1 ടേബിള്‍ സ്പൂണ്‍
ഉപ്പ്                 -    ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചെടുക്കുക.  ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിയുക. അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത മുട്ടയിലേക്ക് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതിന് ശേഷം നോണ്‍ സ്റ്റിക് പാനില്‍ 1/2 ടേബിള്‍ സ്പൂണ്‍ നെയ്യ് / വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഒരിഞ്ച് കനത്തില്‍ ഒഴിക്കുക. മൂടി വെച്ച് രണ്ട് വശവും വേവിക്കുക. മറിച്ചിടുമ്പോള്‍ വീണ്ടും നെയ്യ് / വെളിച്ചെണ്ണ പുരട്ടുക.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.