ഡോ.ശൂരനാട്ട്കുഞ്ഞന്‍പിള്ള പുരസ്‌കാരം ഡോ.എം.ലീലാവതിയ്ക്ക്

  545
ഡോ.ശൂരനാട്ട്കുഞ്ഞന്‍പിള്ള പുരസ്‌കാരം ഡോ.എം.ലീലാവതിയ്ക്ക്  Image
TT

ഡോ.ശൂരനാട്ട്കുഞ്ഞന്‍പിള്ള പുരസ്‌കാരം ഡോ.എം.ലീലാവതിയ്ക്ക്

25,555 രൂപയും പ്രശസ്തിപത്രവും പ്രശസ്തി ചിത്രകാരനായ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കരമന എന്‍.എസ്.എസ്.കരയോഗം നല്‍കിവരുന്ന ഡോ.ശൂരനാട്ട് കുഞ്ഞന്‍പിള്ള പുരസ്‌കാരം ഡോ.എം.ലീലാവതിയ്ക്ക് നല്‍കും.അദ്ധ്യാപനം,ഗവേഷണം,നിരൂപണം,പ്രഭാഷണം,വിവര്‍ത്തനം,ഭരണനിര്‍വ്വഹണം എന്നിങ്ങനെ വിവിധ മേഖലകളില്‍ അമൂല്യമായ സംഭാവനകള്‍ നല്‍കിയ ഡോ.എം.ലീലാവതിയ്ക്ക് ജനുവരി 16 ന് വൈകുന്നേരം 4 മണിക്ക് കരമന കരയോഗമന്ദിരത്തില്‍ വച്ചു നടക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പുരസ്‌കാരം സമര്‍പ്പിക്കും.

25,555 രൂപയും പ്രശസ്തിപത്രവും പ്രശസ്തി ചിത്രകാരനായ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍  രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
കരയോഗം പ്രസിഡന്റ് ഉപേന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍   എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡംഗം സംഗീത് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.