ഇളയരാജയ്ക്ക് നിശാഗന്ധി പുരസ്‌കാരം

  472
 ഇളയരാജയ്ക്ക് നിശാഗന്ധി പുരസ്‌കാരം Image
Travancore Talk

ഇളയരാജയ്ക്ക് നിശാഗന്ധി പുരസ്‌കാരം

1,50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

 ഇളയരാജയ്ക്ക് നിശാഗന്ധി പുരസ്‌കാരം

 ഇക്കൊല്ലത്തെ നിശാഗന്ധി പുരസ്‌കാരം സംഗീതസംവിധായകന്‍ ഇളയരാജയ്ക്ക്. ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കും സംഗീതമികവിനുമാണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി എ. പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1,50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 20ന് നിശാഗന്ധി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കും.
മേളയുടെ ബ്രോഷറും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രമോഷണല്‍ വീഡിയോയും മന്ത്രി എ. പി. അനില്‍കുമാര്‍ പ്രകാശനം ചെയ്തു. മലയാള സര്‍വകലാശാല വൈസ്ചാന്‍സലറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍, ടൂറിസം വകുപ്പ് സെക്രട്ടറി ജി. കമലവര്‍ദ്ധന്‍ റാവു, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സി. ഗൗരീദാസന്‍ നായര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ഐ. ഷേക്ക് പരീത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.