തിലകന്‍ പുരസ്‌കാരം കാനം രാജേന്ദ്രന്

  472
  തിലകന്‍ പുരസ്‌കാരം കാനം രാജേന്ദ്രന് Image
Travancore Talk

തിലകന്‍ പുരസ്‌കാരം കാനം രാജേന്ദ്രന്

25,000രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്

തിലകന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തതായി ഫൗണ്ടേഷന്‍ ചെയര്‍മാനും സംവിധായകനുമായ വിനയന്‍ അറിയിച്ചു. 25,000രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന അവാര്‍ഡ് 16ന് അമ്പലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സമ്മാനിക്കും. പ്രതിഭാ പുരസ്‌കാരത്തിന് ചലച്ചിത്ര താരം സായികുമാറിനെയും മാദ്ധ്യമപുരസ്‌കാരങ്ങള്‍ക്ക് വേണു ബാലകൃഷ്ണന്‍ (മാതൃഭൂമി ന്യൂസ്), ഷാനി പ്രഭാകര്‍, (മനോരമ ന്യൂസ്), കെ.വി.മധു (റിപ്പോര്‍ട്ടര്‍) എന്നിവരെയും തിരഞ്ഞെടുത്തു. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പ്രതിഭാപുരസ്‌കാരം. 5000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമാണ് മാദ്ധ്യമ പുരസ്‌കാരം.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.