മുന്തിരി വൈന്‍

  658
മുന്തിരി വൈന്‍ Image

മുന്തിരി വൈന്‍

ചേരുവകള്‍


കറുത്ത മുന്തിരി - 2 കിലോ ഗ്രാം
പഞ്ചസാര - 3 കിലോ ഗ്രാം
ഗോതമ്പ് - 1/2 കിലോ
മുട്ട - 2 എണ്ണം
വെള്ളം - 3 ലിറ്റര്‍


തയ്യാറാക്കുന്ന വിധം

മുന്തിരി നന്നായി കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്ന് വയ്ക്കുക. യീസ്റ്റ് അല്പം ചൂട് വെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. അതിന് ശേഷം മുന്തിരി നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ നേര്‍ പകുതിയും ഗോതമ്പും പതഞ്ഞ യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ക്കുക. ഇവ ഒരു ഭരണിയില്‍ വായു കയറാത്ത വിധം നന്നായി അടച്ച് വയ്ക്കുക. തുടര്‍ന്നുള്ള 10 ദിവസം ഈ മിശ്രിതം നന്നായി ഇളക്കുക. 10 ദിവസം മിശ്രിതം ഇളക്കരുത്. 21 ദിവസങ്ങള്‍ക്ക് ശേഷം മൂടി തുറന്ന് ബാക്കിയുള്ള പഞ്ചസാര ചേര്‍ത്ത് ഇളക്കുക. അവ അലിഞ്ഞതിന് ശേഷം മിശ്രിതം നന്നായി അരിക്കുക. അതിന് ശേഷം തെളിയാന്‍ വയ്ക്കുക. തെളിഞ്ഞ മിശ്രിതം ഭരണിയില്‍ കെട്ടി സൂക്ഷിക്കുക.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.