വട്ടയപ്പം

  806
വട്ടയപ്പം Image

വട്ടയപ്പം

ചേരുവകള്‍ 

അരിപ്പൊടി   - 4 കപ്പ് 
ഇളം ചൂടുവെള്ളം - 1/2 കപ്പ് 
വെള്ളം - 2 കപ്പ്
നെയ്യ് - 2 ടീസ്പൂണ്‍
തേങ്ങാപ്പാല് - 1 1/2 കപ്പ്
കശുഅണ്ടി - 20 എണ്ണം
ഉണക്ക മുന്തിരി - 20 എണ്ണം
ഏലക്ക - 5 എണ്ണം
വെളുത്തുള്ളി - 1 അല്ലി
യീസ്റ്റ് - 1/2 ടീസ്പൂണ്‍
പഞ്ചസാര - 3/4 കപ്പ്
ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ഇളം ചൂടുള്ള അരക്കപ്പ് വെള്ളത്തില്‍ യീസ്റ്റും 1/2 സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് അര മണിക്കൂര്‍ സമയം വയ്ക്കുക.  2 ടേബിള്‍ സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അഞ്ച് മിനിട്ട് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക. ഏലയ്ക്കായും വെളുത്തുള്ളിയും ചതച്ചെടുക്കുക. മിശ്രിതം തണുത്ത ശേഷം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപ്പാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇങ്ങനെ അരച്ചെടുത്ത മാവ് 8 മണിക്കൂര്‍ സമയം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക. മാവ് പുളിച്ച ശേഷം പരന്ന പാത്രത്തിലോ ഇഡ്ഡ
ലിത്തട്ടിലോ നെയ്യ് പുരട്ടി അതില്‍ വട്ടയപ്പത്തിനുള്ള മാവ് ഒഴിച്ച് കശുവഅണ്ടിയും ഉണക്ക മുന്തിരിയും കൊണ്ട് അലങ്കരിക്കുക. അതിന് ശേഷം 20 മിനിട്ട് ആവിയില്‍ വേവിക്കുക. തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം.

കുറിപ്പ്

1. മാവ്  പുളിക്കാന്‍ വയ്ക്കുമ്പോള്‍ മാവിന്റെ അളവ് ഉള്‍ക്കൊള്ളുന്ന് പാത്രത്തില്‍ വയ്ക്കുക.

2. വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രം പാത്രം അടയ്ക്കുക.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.