ഫ്രൂട്ട് കേക്ക്

  621
ഫ്രൂട്ട് കേക്ക് Image

ഫ്രൂട്ട് കേക്ക്

നെയ്യ് അല്ലെങ്കില്‍ വെണ്ണ - 1/2 കിലോ 
പഞ്ചസാര - 1 കിലോ
കരിക്കുന്നതിനുള്ള പഞ്ചസാര - 1/ 2 കിലോ 
മൈദാ - 1  കിലോ 
ബേക്കിംഗ് പൗഡര്‍                         - 4  ടീസ്പൂണ്‍
മുട്ട                             - 1  കിലോ 
വാനില എസ്സന്‍സ് - 4  ടീസ്പൂണ്‍ 
ഉപ്പ്   - 1/ 2  ടീസ്പൂണ്‍ 
ജാതിക്ക ,പട്ട ,ഗ്രാമ്പൂ ഇവ പൊടിച്ചത്    - 1  ടീസ്പൂണ്‍ വീതം
കേക്ക് ജീരകം          -       ആവശ്യത്തിന ് 
കുരുവുള്ള മുന്തിരി - 200 ഗ്രാം 
കുരുവില്ലാത്ത മുന്തിരി - 200 ഗ്രാം 
ചെറീസ് - 175 ഗ്രാം 
കശുഅണ്ടി - 175 ഗ്രാം 
ഈന്തപ്പഴം - 250 ഗ്രാം 
ഓറഞ്ച്                         - 1 1/2 ഓറഞ്ച് 
ബ്രാണ്ടി                     - 4 ഔണ്‍സ് 
കശുഅണ്ടി ഒഴികെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞു ബ്രാണ്ടി ഒഴിച്ച് നന്നായി ഇളക്കി കേക്കുണ്ടാക്കുന്നതിനു ഒരാഴ്ച്ച മുന്പു കുതിര്‍ത്തു വയ്ക്കുക.


തയ്യാറാക്കുന്ന വിധം 

അര കിലോ പഞ്ചസാര കരിച്ചു ആറാന്‍ വയ്ക്കുക. മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ച് മൂന്നാല് പ്രാവശ്യം ഇടഞ്ഞ ശേഷം പൊടിച്ചു വച്ചിരിക്കുന്ന മസാല പൊടി ചേര്‍ക്കുക. ബ്രാണ്ടിയില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന പഴങ്ങളും ഇതില്‍ ചേര്‍ത്ത് കട്ടയില്ലാതെ ഇളക്കി വയ്ക്കണം. ഇതില്‍ അരിഞ്ഞു വച്ചിരിക്കുന്ന കശുഅണ്ടിയും ചേര്‍ത്തു ഇളക്കണം. നെയ്യ് , വെണ്ണ എന്നിവ നന്നായി തേച്ചു മയപ്പെടുത്തി ,പൊടിച്ച പഞ്ചസാര ചേര്‍ത്തു ,നല്ലതായി തേച്ചു പതപ്പിച്ചു ,മുട്ടയുടെ ഉണ്ണി നന്നായി അടിച്ചത് കുറേശ്ശെ വീതം ഈ കൂട്ടില്‍ ഒഴിച്ച് വീണ്ടും നല്ലതായി ഇളക്കണം.
പിന്നീട് പഞ്ചസാര കരിച്ചത് ചേര്‍ത്തിളക്കി ,മുട്ട വെള്ള നന്നായി അടിച്ചു പതപ്പിച്ച് എസ്സന്‍സും ചേര്‍ക്കുക. ഇതും പഴങ്ങള്‍ ഇട്ടു ഇളക്കി വച്ചിരിക്കുന്ന മാവും ഇടവിട്ടിടവിട്ട് കൂട്ടി വച്ചിരിക്കുന്ന മിശ്രിതം ഇതില്‍ ചേര്‍ത്തിളക്കണം. വാനില എസ്സന്‍സും ചേര്‍ത്ത്  ജീരകം മുകളില്‍ വിതറി ബേക്ക് ചെയ്യുക. 


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.