കേരള സംഗീത നാടക അക്കാദമി പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  679
കേരള സംഗീത നാടക അക്കാദമി പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു Image

കേരള സംഗീത നാടക അക്കാദമി പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ 2015 ലെ പ്രവാസി പുരസ്‌കാരങ്ങളും (ഇന്ത്യ) ഗള്‍ഫ് കലാശ്രീ പ്രവാസി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. 20 വര്‍ഷത്തിലധികമായി കേരളത്തിന് പുറത്തു കഴിയുന്ന , 50 വയസിനുമേല്‍ പ്രായമുള്ള കലാ പ്രതിഭകളെയാണ് അവാര്‍ഡിന് പരിഗണിച്ചിട്ടുള്ളത്. ലോക നാടക ദിനമായ മാര്‍ച്ച് 27 ന് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി സൂര്യ കൃഷ്ണമൂര്‍ത്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍
നോര്‍ത്ത് സോണ്‍: ഗിരിജാ മാരാര്‍- സംഗീതം(ഡല്‍ഹി), ഏവൂര്‍ രാജേന്ദ്രന്‍പിള്ള -നൃത്തം (ഡല്‍ഹി), സദനം രാജഗോപാല്‍- സംഗീതം (ഹരിയാന). ഈസ്റ്റ്് സോണ്‍:പറക്കോട് ശശി -നാടകം (ബംഗാള്‍),കെ.വി.നാരായണന്‍ -സംഗീതം (ബംഗാള്‍), ശിവശങ്കരന്‍ (ആസാം).സൗത്ത്‌സോണ്‍:ആര്‍ട്ടിസ്റ്റ് കെ.ഗോപാലകൃഷ്ണന്‍- നാടകം (തമിഴ്‌നാട്),ജെ.എം.രാജു -സംഗീതം (തമിഴ്‌നാട്),വി.ശിവദാസന്‍ നായര്‍ -നാടകം (കര്‍ണാടക).വെസ്റ്റ്‌സോണ്‍: വി.വി.അച്യുതന്‍ -നാടകം (മഹാരാഷ്ട്ര) വിക്രമന്‍പിള്ള- നൃത്തം (മഹാരാഷ്ട്ര).കലാശ്രീ പട്ടം ആയിരിക്കും ഇവര്‍ക്കു ലഭിക്കുക. ഗള്‍ഫ് കലാശ്രീ പുരസ്‌കാരം. രമാ.എസ്.കുമാര്‍ -നൃത്തം (ദോഹ),അഷറഫ് കാളത്തോട് -നാടകം (കുവൈറ്റ്),പ്രകാശ് വടകര - നാടകം (ബഹറിന്‍).

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.