രമാകാന്തന്‍ പുരസ്‌കാരം ജോയ് ജോസഫിന് സമര്‍പ്പിച്ചു

  318
രമാകാന്തന്‍ പുരസ്‌കാരം ജോയ് ജോസഫിന് സമര്‍പ്പിച്ചു Image

രമാകാന്തന്‍ പുരസ്‌കാരം ജോയ് ജോസഫിന് സമര്‍പ്പിച്ചു

വഞ്ചിനാട് കലാവേദിയുടെ പ്രൊഫ. കിളിമാനൂര്‍ രമാകാന്തന്‍ കവിതാ പുരസ്‌കാരം ജോയ് ജോസഫിന് സി. ദിവാകരന്‍ എം.എല്‍.എ. സമര്‍പ്പിച്ചു. പ്രൊഫ. ജി.എന്‍. പണിക്കര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഡോ. എം.എ. കരീം അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. എം. കൃഷ്ണന്‍, ഡോ. സി. ഉദയകല, അജിത് പാമംകോട്, പാച്ചല്ലൂര്‍ സുകുമാരന്‍, കല്ലറ കൊച്ചുകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. ജോയ് ജോസഫ് മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ തിരുമല സത്യദാസ്, ജി. വിശ്വംഭരന്‍ നായര്‍, ബോബി ജോണ്‍ താമരവേലി, ജി. രാജലക്ഷ്മി അമ്മ, പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
  

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.