സന്തോഷ് ശിവന് പ്രഥമ നേതൃത്വ അവാര്‍ഡ്

  350
സന്തോഷ് ശിവന് പ്രഥമ നേതൃത്വ അവാര്‍ഡ്     Image

സന്തോഷ് ശിവന് പ്രഥമ നേതൃത്വ അവാര്‍ഡ്

ലയോള സ്‌കൂളിന്റെ അലുമിനി അസോസിയേഷനായ ലോബയുടെ പ്രഥമ നേതൃത്വ അവാര്‍ഡ് പ്രശസ്ത ഛായാഗ്രാഹകനും ഏഷ്യ പസഫിക്കിലെ ആദ്യ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫിയുമായ സന്തോഷ് ശിവന് നല്‍കും.

പുതുതലമുറയ്ക്ക് പ്രചോദനം നല്കുന്നതില്‍ സന്തോഷ് ശിവന്‍ വഹിച്ച പങ്ക് കണക്കിലെടുത്താണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നത്. ഡിസംബര്‍ 11 ന്  വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം ശ്രീമൂലം ക്ലബില്‍ വെച്ച് അദ്ദേഹത്തിന് അവാര്‍ഡ് സമര്‍പ്പിക്കും. അന്നേ ദിവസം തന്നെ ലോബയുടെ നേതൃത്വത്തില്‍ അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാര്‍ക്കും വിരമിച്ച  ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്,പെന്‍ഷന്‍ തുടങ്ങിയവ ലഭ്യമാക്കൂന്നതിനുളള സ്വയം നിക്ഷേപ പദ്ധതിയായ ലയോള ക്ഷേമപദ്ധതിയ്ക്കും തുടക്കം കുറിയ്ക്കും.   

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.