എഴുത്തച്ഛന്‍ പുരസ്‌കാരം പുതുശ്ശേരി രാമചന്ദ്രന്

  397
എഴുത്തച്ഛന്‍ പുരസ്‌കാരം പുതുശ്ശേരി രാമചന്ദ്രന് Image

എഴുത്തച്ഛന്‍ പുരസ്‌കാരം പുതുശ്ശേരി രാമചന്ദ്രന്സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ അവാര്‍ഡായ എഴുത്തച്ഛന്‍ പുരസ്‌കാരം കവിയും ഭാഷാ ഗവേഷകനും അദ്ധ്യാപകനുമായ ഡോ. പുതുശേരി രാമചന്ദ്രന് സമ്മാനിക്കും. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, പ്രൊഫ. മുഹമ്മദ് അഹമ്മദ്, ആഷാ മേനോന്‍, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരടങ്ങിയ സമിതി ഇന്നലെ യോഗം ചേര്‍ന്നാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, സാഹിത്യ അക്കാഡമി കവിതാ പുരസ്‌കാരം, മൂലൂര്‍ അവാര്‍ഡ്, മഹാകവി പി. പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.