റെക്കോര്‍ഡിട്ട് ലോഹം

  149
റെക്കോര്‍ഡിട്ട് ലോഹം Image

റെക്കോര്‍ഡിട്ട് ലോഹം

ആദ്യദിനം വാരിക്കൂട്ടിയത് 2.14 കോടി രൂപയാണ്.

മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍. കേരളത്തില്‍ 141 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 2.14 കോടി രൂപയാണ്. മലയാളത്തില്‍ റിലീസ് ചെയ്ത ഒരു ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡ് ഇനി ലോഹത്തിന് സ്വന്തം.

കേരളത്തിന്റെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ഇത്രയധികം കളക്ഷന്‍ ആദ്യദിനം ലഭിക്കുന്നത് ആദ്യമാണ്. സ്പിരിറ്റിന് ശേഷം മോഹന്‍ലാല്‍രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. തമിഴ്‌നടി ആന്‍ഡ്രിയ ആണ് നായികയായി എത്തുന്നത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തിയായി ആന്‍ഡ്രിയ എത്തുന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.