ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

  134
ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു Image

ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

നെയ്യാറ്റിന്‍കര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകര്‍ക്കായി വ്യവസായ പദ്ധതികളും

നെയ്യാറ്റിന്‍കര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകര്‍ക്കായി വ്യവസായ പദ്ധതികളും സാദ്ധ്യതകളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. സൈമണ്‍ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെല്‍സി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് സംരംഭകര്‍ക്ക് അവബോധം നല്‍കുകയും ഭാരത സര്‍ക്കാര്‍ നടപ്പാക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലും കേരള സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ കേരള പദ്ധതിയിലും ഉള്‍പ്പെടുത്തി സംരംഭകര്‍ക്ക് പൂര്‍ണ്ണ പ്രോത്സാഹനം നല്‍കി ചെറുകിട ഇടത്തരം വ്യവസായ മേഖലകളില്‍ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരികയുമാണ് സെമിനാറിന്റെ ലക്ഷ്യം. നെയ്യാറ്റിന്‍കര ഉപജില്ലാ വ്യവസായ ഓഫീസര്‍ ബി. അജിത്കുമാര്‍, വ്യവസായ വികസന ഓഫീസര്‍ അഞ്ജിത്. എ.ആര്‍ തുടങ്ങിയവര്‍ വ്യവസായ മേഖലകളിലെ സാദ്ധ്യതകളെക്കുറിച്ച് ക്ലാസ്സെടുത്തു. പെരുങ്കടവിള ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്റര്‍ കൗണ്‍സിലര്‍ കെ. കുമാരദാസ് ബാങ്കിംഗ് സേവനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് ക്ലാസ് നല്‍കി. 

ഏറ്റവും ലളിതമായ നടപടി ക്രമങ്ങളിലൂടെ ഇടത്തരം സംരംഭകര്‍ക്ക് നല്‍കുന്ന സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. എഴുപതിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പാറശ്ശാല ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി എസ്.എസ്. പത്മകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബാബുക്കുട്ടന്‍ നായര്‍, കെ. നിര്‍മ്മലകുമാരി, വ്യവസായ വികസന ഓഫീസര്‍മാരായ ഡി. സരസ്വതി, ഷിബു ഷൈന്‍ ബി.സി, ലൈല എസ് എന്നിവര്‍ പങ്കെടുത്തു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.