മായം ചേര്‍ക്കാത്ത ഭക്ഷ്യവസ്തുക്കള്‍

  352
മായം ചേര്‍ക്കാത്ത ഭക്ഷ്യവസ്തുക്കള്‍  Image

മായം ചേര്‍ക്കാത്ത ഭക്ഷ്യവസ്തുക്കള്‍

വീടുകള്‍തോറും മായംചേര്‍ക്കാത്ത ഭക്ഷ്യോല്പ്പന്നങ്ങള്‍ എത്തിച്ച് വരുമാനമുണ്ടാക്കുകയാണ് പള്ളിപ്പുറം വനിതാസമാജത്തിലെ ഒരുകൂട്ടം വീട്ടമ്മമാര്‍

വീടുകള്‍തോറും മായംചേര്‍ക്കാത്ത ഭക്ഷ്യോല്പ്പന്നങ്ങള്‍ എത്തിച്ച് വരുമാനമുണ്ടാക്കുകയാണ് പള്ളിപ്പുറം വനിതാസമാജത്തിലെ ഒരുകൂട്ടം വീട്ടമ്മമാര്‍. നിത്യോപയോഗ വസ്തുക്കളായ അരി, ഗോതമ്പ്, മുളക്, മല്ലി, മഞ്ഞള്‍ എന്നിവ വാങ്ങി കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ചാണ് ഇവര്‍ വീടുവീടാന്തരം വില്പന നടത്തുന്നത്. പള്ളിപ്പുറം ഗവ: എല്‍.പി സ്‌കൂളിനടുത്ത് 20 വീട്ടമ്മമാരുടെ നേതൃത്വത്തിലാണ് വനിതാസമാജം പ്രര്‍ത്തിക്കുന്നത്. 1956 ല്‍ തയ്യല്‍ പരിശീലനകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വനിതാസമാജം പിന്നീട് ജീര്‍ണാവസ്ഥയിലായി ഉപയോഗശൂന്യമാവുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കെ.ഇ. ഇസ്മായില്‍ എം.പിയുടെ 2012-13 പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചാണ് വനിതാസമാജത്തിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്. 

തയ്യലും തയ്യല്‍പരിശീലന ക്ലാസ്സുകളും തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചതെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ കഴിഞ്ഞില്ല. കെട്ടിടം അടഞ്ഞുകിടന്ന് നശിക്കാതിരിക്കാനാണ് ചെറിയ രീതിയില്‍ കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചത്. അതേത്തുടര്‍ന്നാണ് മായം ചേര്‍ക്കാത്ത ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കുക എന്ന പദ്ധതിക്ക് ഇവര്‍ രൂപം നല്‍കിയത്. വനിതാസമാജത്തിലെ അംഗങ്ങള്‍തന്നെ പിരിച്ചെടുക്കുന്ന തുകകൊണ്ടാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഇപ്പോള്‍ തയ്യല്‍ മെഷീനുകള്‍ വാങ്ങി പഴയതുപോലെ തയ്യല്‍ പരിശീലനകേന്ദ്രം കൂടി ആരംഭിക്കാനുളള ശ്രമത്തിലാണ് അംഗങ്ങള്‍. പലരില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ച് മൂന്ന് തയ്യല്‍ മെഷീനുകള്‍ വാങ്ങാനുള്ള പണം ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു. പലവിധ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണവനിതകളെ സ്വയംതൊഴില്‍ പരിശീലനം നല്‍കി സമൂഹത്തിന്റ മുന്‍നിരയിലെത്തിക്കുകയാണ് വനിതാസമാജത്തിന്റ പ്രധാന ലക്ഷ്യം.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.