ജോഷ്‌നയും സൗരവും സെമിഫൈനലില്‍ പ്രവേശിച്ചു

  183
ജോഷ്‌നയും സൗരവും സെമിഫൈനലില്‍ പ്രവേശിച്ചു Image

ജോഷ്‌നയും സൗരവും സെമിഫൈനലില്‍ പ്രവേശിച്ചു

63-ാം നാഷണല്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖതാരങ്ങളായ ജോഷ്‌ന ചിന്നപ്പയും സൗരവ് ഘോഷാലും സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയുടെ

63-ാം നാഷണല്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍      പ്രമുഖതാരങ്ങളായ ജോഷ്‌ന ചിന്നപ്പയും സൗരവ് ഘോഷാലും സെമിഫൈനലില്‍ കടന്നു. 
ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയുടെ ആനന്ദിത ഗുപ്തയെയാണ് ജോഷ്‌ന പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റുകളും അനായാസം നേടിയാണ് ജോഷ്‌ന ആനന്ദിതയെ തോല്‍പിച്ചത്. 
സൗരവ് തമിഴ്‌നാടിന്റെ വേലവന്‍ സെന്തില്‍കുമാറിനെയാണ് തോല്‍പിച്ചത്. മൂന്ന് സെറ്റുകളും സൗരവ് സ്വന്തമാക്കി. 
മറ്റു ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങളില്‍ സുനൈന കുരുവിള ഉര്‍വശി ജോഷിയെ പരാജയപ്പെടുത്തി. ആദ്യ രണ്ട് സെറ്റുകളില്‍ നന്നായി പൊരുതിയെങ്കിലും ഒരു സെറ്റ് പോലും ഉര്‍വശിക്ക് നേടാനായില്ല. ചണ്ഡിഗഢിന്റെ ജന്നത് ദുഹാനെ ഡല്‍ഹിയുടെ ഹര്‍ഷിത്കൗര്‍ ജാവന്‍ഡ 3-0 ന് പരാജയപ്പെടുത്തി. ആകാംക്ഷ സലൂംഖേയോട് എതിരിട്ട ലക്ഷ്യ രാഘവേന്ദ്രന് ഒരു സെറ്റ് മാത്രമേ നേടാനായുള്ളൂ. 
പുരുഷന്മാരുടെ വിഭാഗത്തില്‍ ഗൗരവ് നന്ദ്രജോഗിനെ പ്രമുഖതാരം ഹരീന്ദര്‍പല്‍ സിങ് പരാജയപ്പെടുത്തി. ദൈര്‍ഘ്യമേറിയ മികച്ച റാലികള്‍ക്ക് ശേഷമാണ് 3-1 ന് ഗൗരവ് കീഴടങ്ങിയത്.  


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.