വീണ്ടും ഡി ഡി എല്‍ ജെ

  242
വീണ്ടും ഡി ഡി എല്‍ ജെ Image

വീണ്ടും ഡി ഡി എല്‍ ജെ

20 വര്‍ഷങ്ങള്‍ക്കുശേഷം 'ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ' (ഡിഡിഎല്‍ജെ) വീണ്ടും

20 വര്‍ഷങ്ങള്‍ക്കുശേഷം 'ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ' (ഡിഡിഎല്‍ജെ) വീണ്ടും കേരളത്തിലെ തീയേറ്ററുകളില്‍ എത്തുന്നു. പ്രണയത്തിന്റെ പുതുഭാവങ്ങളുമായി യുവാക്കള്‍ക്കിടയില്‍ തരംഗമായ ഈ ഹിന്ദി ചിത്രത്തില്‍ ഷാരൂഖ്ഖാനും കജോളുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഷ്‌രാജ് ഫിലിംസിന്റെ ഈ ചിത്രം 1995 ഒക്ടോബര്‍ 20നാണ്് പ്രദര്‍ശനത്തിനെത്തിയത്.

       ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച ഡി ഡി എല്‍ ജെ യെ വീണ്ടും മലയാളി പ്രക്ഷേകരിലേക്കെത്തിക്കുന്നത് കൊച്ചി ആസ്ഥാനമായുള്ള ജവഹര്‍ ഫിലിംസാണ്. പെരിന്തല്‍മണ്ണയിലെ വിസ്മയ തിയേറ്ററില്‍ മാര്‍ച്ച് 13ന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രദര്‍ശനമാരംഭിച്ച ചിത്രത്തിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന നാല് ഷോയാണ് ദിവസേന വിസ്മയയില്‍ പ്രദര്‍ശിപ്പിച്ചത്.

       കേരളത്തില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ മറ്റ് തിയേറ്ററുകളിലേക്കും ചിത്രം ഉടന്‍ എത്തും. ചിത്രത്തിന്റെ പ്രദര്‍ശനം വിജയമായതിനെ തുടര്‍ന്നാണ് മറ്റ് തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് ജവഹര്‍ ഫിലിംസ് ഉടമ ഹിമത് സിംഗ് അഭിപ്രായപ്പെടുന്നു.

       മുംബൈയിലെ മാറാത്ത മന്ദിര്‍ തിയേറ്ററില്‍ റിലീസായ ദിവസം മുതല്‍ 20 വര്‍ഷമായി തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ്. ഡി ഡി എല്‍ ജെ കഴിഞ്ഞ ഡിസംബറില്‍ മറാത്ത മന്ദിറില്‍ 1000 ആഴ്ച പൂര്‍ത്തിയാക്കി. ഫെബ്രുവരിയോടെ പ്രദര്‍ശനം അവസാനിപ്പിക്കാന്‍ തിയേറ്ററുകാര്‍ ശ്രമിച്ചെങ്കിലും ആരാധകരുടെ ആവശ്യത്തെ തുടര്‍ന്ന് പ്രദര്‍ശനം തുടരാന്‍ മറാത്ത മന്ദിര്‍ തിയേറ്ററുകാര്‍ തയ്യാറാവുകയായിരുന്നു.

       1995 ല്‍ ഈ ചിത്രം റിലീസ് ചെയ്യുമ്പോള്‍ കോളേജ് വിദ്യാര്‍ഥികളായിരുന്നവര്‍ ഇപ്പോള്‍ മധ്യവയ്‌സ്‌ക്കരും കുടുംബസ്ഥരുമാണ്. എങ്കിലും തങ്ങളുടെ കോളേജ് കാലത്തെയും സൗഹൃദത്തെയും പ്രണയത്തെയും സമ്പന്നമാക്കിയ ഡി ഡി എല്‍ ജെ വീണ്ടും റിലീസിനെത്തുന്നത് ഇവര്‍ക്ക് മധുരം നിറഞ്ഞ ഓര്‍മ്മയും ആകാംക്ഷയും സമ്മാനിക്കുന്നു. മിക്കവരും ഒരിക്കല്‍ക്കൂടി തീയറ്ററില്‍ പോയി ഈ ചിത്രം കാണണമെന്ന ത്രില്ലിലാണ്. ഒരു സിനിമ വര്‍ഷങ്ങള്‍ക്കുശേഷം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റിലീസിനെത്തുകയെന്നത് ലോക സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.