വര്‍ത്ത്‌വൈല്‍ ഗ്യാസസ്, എ.ജെ ഗ്യാസസ് കേരളത്തില്‍ ഒന്നിക്കുന്നു

  219
വര്‍ത്ത്‌വൈല്‍ ഗ്യാസസ്, എ.ജെ ഗ്യാസസ് കേരളത്തില്‍ ഒന്നിക്കുന്നു Image

വര്‍ത്ത്‌വൈല്‍ ഗ്യാസസ്, എ.ജെ ഗ്യാസസ് കേരളത്തില്‍ ഒന്നിക്കുന്നു

വര്‍ത്ത് വൈല്‍ ഗ്യാസസ് പ്രൈവറ്റ് ലിമിറ്റഡ് (ഡബ്ല്യൂ.ജി.പി.എല്‍) ചിക്കാഗോയിലെ ആന്റണി തോബിയാസ്..........

: വര്‍ത്ത് വൈല്‍ ഗ്യാസസ് പ്രൈവറ്റ് ലിമിറ്റഡ് (ഡബ്ല്യൂ.ജി.പി.എല്‍) ചിക്കാഗോയിലെ ആന്റണി തോബിയാസ്, സ്റ്റീവന്‍ ജോണ്‍ എന്നിവരുടെ കമ്പനിയായ എ.ജെ ഗ്യാസസുമായി കേരളത്തില്‍ കൈകോര്‍ക്കുന്നു. കേരളത്തിലെ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് പെട്രോളിയം ബിസിനസ്സ് രംഗത്ത് മികച്ച പാരമ്പര്യമുള്ള ഇരുകമ്പനികളും ബൃഹത്തായ ഈ ഒത്തു ചേരലിന് തയ്യാറായിരിക്കുന്നത്. പങ്കാളികളായ എ.ജെ ഗ്യാസസ് വഴിയാകും ഡബ്ല്യൂ.ജി.പി.എല്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്യുക. പങ്കാളിയായ രാജന്‍ ജോണിനായിരിക്കും കേരളത്തിലെ ഫ്രാഞ്ചൈസിയുടെ ചുമതല.


മാസ്റ്റര്‍ ഫ്രാഞ്ചൈസി എന്ന നിലയില്‍ എ.ജെ ഗ്യാസസ് ഡബ്ല്യൂ.ജി.പി.എല്ലിന് വേണ്ടി സംസ്ഥാനത്തുടനീളം ഡീലര്‍മാരെ നിയമിച്ച് അതുവഴി  ശക്തവും വിശ്വസ്തവുമായ ഒരു വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് സഹായിക്കും. “ഞാന്‍ ഊര്‍ജ്ജ വ്യവസായം തുടങ്ങിയത് മുതല്‍ സ്വന്തം നാടായ കേരളത്തില്‍ ബദല്‍ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ എത്തിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു,” മാസ്റ്റര്‍ ഫ്രാഞ്ചൈസി എഗ്രിമെന്റ് അംഗീകരിച്ചു കൊണ്ട് തോബിയാസ് അഭിപ്രായപ്പെട്ടു.


അധികം വൈകാതെ തന്നെ സബ്‌സിഡി രഹിത എല്‍.പി.ജി കേരളത്തില്‍ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഡബ്ല്യൂ.ജി.പി.എല്‍. ഇതിനായി ബോട്ടിലിങ്, ലോജിസ്റ്റിക്‌സ്, റഗുലര്‍ ഗ്യാസ് സപ്ലെ എന്നീ കാര്യങ്ങളില്‍ ഉടമ്പടിയില്‍ എത്തിയിട്ടുണ്ട്. രാജ്യാന്തര എനര്‍ജി സൊലൂഷന്‍സ് ദാതാക്കളായ അമേരിക്കയിലെ ടൂര്‍സ് എനര്‍ജി കമ്പനിയുമായി ഡബ്ല്യൂ.ജി.പി.എല്ലിന് നിലവില്‍ സാങ്കേതികവും തന്ത്രപരവുമായ പങ്കാളിത്തമുണ്ട്. ഡബ്ല്യൂ.ജി.പി.എല്ലിന്റെ സബ്‌സിഡി രഹിത എല്‍.പി.ജിയായ “മൈ ഗ്യാസ്” ആറ്, 15, 17 കിലോ സിലിണ്ടറുകളാണ് വിപണിയിലെത്തിക്കുന്നത്. “ഡബ്ല്യൂ.ജി.പി.എല്ലും ഞാനും കേരളത്തിലെ ജനങ്ങള്‍ക്ക് മേന്‍മയുള്ള ഇന്ധനമെന്ന കാഴ്ചപ്പാടാണ് പങ്കുവെക്കുന്നത്. എന്റെ സുഹൃത്തുക്കളും പരിചയക്കാരും വിശ്വസ്തവും ചിലവ് കുറഞ്ഞതുമായ ഇന്ധനമെന്ന ആവശ്യമുവായി ബുദ്ധിമുട്ടുന്നതിന് എനിക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. സബ്‌സിഡി രഹിത എല്‍.പി.ജി എന്ന ഈ ആശയം അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച ഒരു പരിഹാരമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,” തോബിയാസ് അഭിപ്രായപ്പെട്ടു.


“നിലവില്‍ ഇന്ത്യന്‍ വിപണി എല്‍.പി.ജി വിതരണത്തിന് സംസ്ഥാനങ്ങളെ ആശ്രയിച്ചു കൊണ്ടിരിക്കുകയാണ്. ശക്തമായ നടപടി ക്രമങ്ങള്‍ മൂലം കുടിയേറി താമസിക്കുന്ന അന്യ സംസ്ഥാനക്കാര്‍ക്ക് സബ്‌സിഡിയുള്ള എ.ല്‍പി.ജി ലഭിക്കുക ബുദ്ധിമുട്ടാണ്. ഇതിന് അറുതി വരുത്തുക എന്നതാണ് ഡബ്ല്യൂ.ജി.പി.എല്‍ ലക്ഷ്യമിടുന്നത്. വടക്കേ ഇന്ത്യയിലെ വിതരണ ശൃംഖല വളരെ വേഗത്തില്‍ വ്യാപിപ്പിക്കാനാണ് ഡബ്ല്യൂ.ജി.പി.എല്‍ ശ്രമിക്കുന്നത്. മാസ്റ്റര്‍ ഫ്രാഞ്ചൈസി എന്ന ഈ തന്ത്രപരമായ ഉടമ്പടി ഞങ്ങളുടെ സ്വാധീനം തെക്കേ ഇന്ത്യയിലും ശക്തമാക്കും. ഉപഭോക്താക്കളെ കഷ്ടപ്പെടുത്താതെ എത്രയും വേഗം മികച്ച ഗുണമേന്‍മയുള്ള ഇന്ധനം അവര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാ ശ്രമങ്ങളും നടത്തുന്നത്.” ഡബ്ല്യൂ.ജി.പി.എല്‍ മാനേജിങ്  ഡയറക്ടര്‍ അക്ഷയ് ജെയിന്‍ അഭിപ്രായപ്പെട്ടു.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.